---
title: "കോഴിക്കോട് പേവാർഡിൽ രോഗി തൂങ്ങിമരിച്ച നിലയിൽ "
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67196/suicide"
published_at: "2022-09-10T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631bd273b1cd9_Screenshot_20220910-052158.png"
keywords: []
---

# കോഴിക്കോട് പേവാർഡിൽ രോഗി തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **കോഴിക്കോട്: **പേവാർഡിൽ രോഗി തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി രാജനെയാണ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജന്‍റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **പേവാർഡിൽ രോഗി തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി രാജനെയാണ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജന്‍റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം.

മരുന്നു നൽകാനായി സ്റ്റാഫ് നഴ്സെത്തിയപ്പോൾ വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു. തുടർന്ന്  വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67196/suicide)