---
title: "'വിദൂര വിദ്യാഭ്യാസ കോഴ്സുകൾ റെഗുലർ കോഴ്സിന് തുല്യം': യുജിസി അംഗീകാരം "
english_title: "Courses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67197/courses"
published_at: "2022-09-10T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631bd44d482aa_Screenshot_20220910-053013.png"
keywords: []
---

# 'വിദൂര വിദ്യാഭ്യാസ കോഴ്സുകൾ റെഗുലർ കോഴ്സിന് തുല്യം': യുജിസി അംഗീകാരം 

> **Lead Summary:** **ദില്ലി:** വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത നൽകി യുജിസി. ഓപ്പൺ ആൻറ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആൻറ് ഓൺലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ് തുല്യമായി പരിഗണിക്കാനുള്ള തീരുമാനമെന്നും യുജിസി വാർത്ത കുറിപ്പിൽ അറിയിച്ചു.

## Article Content

**ദില്ലി:** വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത നൽകി യുജിസി. ഓപ്പൺ ആൻറ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആൻറ് ഓൺലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ് തുല്യമായി പരിഗണിക്കാനുള്ള തീരുമാനമെന്നും യുജിസി വാർത്ത കുറിപ്പിൽ അറിയിച്ചു.

യുജിസി അംഗീകാരമുള്ള വിദൂര വിദ്യഭ്യാസ കോഴ്സുകളിലൂടെയോ, ഓൺലൈൻ കോഴ്സിലൂടെയോ പൂർത്തിയാക്കിയ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കാണ് ഇത് ബാധകമെന്നും സ്ഥാപനങ്ങൾക്ക് യുജിസി അംഗീകാരം ഉണ്ടായിരിക്കണമെന്നും യുജിസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67197/courses)