---
title: "ഉളിക്കല്‍ പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂര്‍ അപകടങ്ങളുടെ കേന്ദ്രമാകുന്നു"
english_title: "Mundanur is the center of accidents on Ulikal Payyavoor road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67281/mundanur-is-the-center-of-accidents-on-ulikal-payyavoor-road"
published_at: "2022-09-10T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c37863c542_Picsart_22-09-10_12-24-14-380.jpg"
keywords: []
---

# ഉളിക്കല്‍ പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂര്‍ അപകടങ്ങളുടെ കേന്ദ്രമാകുന്നു

> **Lead Summary:** ഉളിക്കല്‍: പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂര്‍ അപകടങ്ങളുടെ കേന്ദ്രമാകുന്നു. ഒരു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ അമ്പതോളം അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ടാറ്റാ സുമോ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തു.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

## Article Content

ഉളിക്കല്‍: പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂര്‍ അപകടങ്ങളുടെ കേന്ദ്രമാകുന്നു. ഒരു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ അമ്പതോളം അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ടാറ്റാ സുമോ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തു.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോയമ്പത്തൂരില്‍ നിന്നും ചെമ്പേരിയിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വെല്‍ഡിംഗ് സാമഗ്രഹികളുമായി വരികയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഇലക്ട്രിക് ബന്ധം നിലച്ചതിനാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയെതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ തകര്‍ന്നതോടെ മുണ്ടാനൂര്‍ മേഖലയിലെ വൈദ്യുതി ബന്ധം നിശ്ചലമായി. കേബിള്‍ ടിവി ഒപ്റ്റിക്കല്‍ ലൈനുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അധികൃതര്‍ ലൈനുകള്‍ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. മലയോര ഹൈവേയില്‍ മുണ്ടാനൂരില്‍ ഒരു വര്‍ഷത്തിനിടയില്‍ അമ്പതോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഓരോ അപകടത്തിലും ഇലക്ട്രിക് പോസ്റ്റുകള്‍ തകരുന്ന സംഭവവും പതിവാകുകയാണ്. തലനാരിഴയ്ക്കാണ് ജീവഹാനി ഉണ്ടാകാതെ അപകടങ്ങളില്‍ നിന്നും ആളുകള്‍ രക്ഷപ്പെടുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് മുന്‍കരുതലായി മേഖലയില്‍ സൂചനാ ബോര്‍ഡുകളും സ്പീഡ് നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികളില്‍ നിന്നും ഉയരുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67281/mundanur-is-the-center-of-accidents-on-ulikal-payyavoor-road)