---
title: "തിരുനെല്ലി കുടുംബശ്രീയും പൗരാവലിയും ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Onam celebrations were organized by Tirunelli Kudumbashree and Pauravali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67352/onam-celebrations-were-organized-by-tirunelli-kudumbashree-and-pauravali"
published_at: "2022-09-10T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c7591f2170_InShot_20220910_170039940.jpg"
keywords: []
---

# തിരുനെല്ലി കുടുംബശ്രീയും പൗരാവലിയും ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തിരുനെല്ലി**: തിരുനെല്ലി ഗ്രാമത്തിലെ കുടുംബശ്രീയും പൗരാവലിയും ചേർന്ന് ഓണം ആഘോഷിച്ചു. തിരുനെല്ലി എസ്.എ.യു.പി. സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു.

## Article Content

**തിരുനെല്ലി**: തിരുനെല്ലി ഗ്രാമത്തിലെ കുടുംബശ്രീയും പൗരാവലിയും ചേർന്ന് ഓണം ആഘോഷിച്ചു. തിരുനെല്ലി എസ്.എ.യു.പി. സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്തംഗം പി.എൻ. ഹരീന്ദ്രൻ, തിരുനെല്ലി ദേവസ്വം എക്സി. ഓഫീസർ കെ.സി. സദാനന്ദൻ, തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജു, എസ്.എ.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ വി.കെ. മുരളീധരൻ, പി.കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ആഘോഷക്കമ്മിറ്റി വൈസ് ചെയർമാൻ പി.കെ. കാളി എന്നിവർ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ തിരുവാതിര, വിവിധയിനം മത്സരങ്ങൾ, ഘോഷയാത്ര, വടംവലി, പൂക്കളമത്സരം എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67352/onam-celebrations-were-organized-by-tirunelli-kudumbashree-and-pauravali)