---
title: "ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമാകുന്ന 'ചട്ടമ്ബി'യുടെ റിലീസ് സെപ്റ്റംബര്‍ 23 ന്"
english_title: "Srinath Bhasi starrer 'Chattambi' releases on September 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67360/srinath-bhasi-starrer-chattambi-releases-on-september-23"
published_at: "2022-09-10T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c877d538d3_images_(14).jpeg"
keywords: []
---

# ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമാകുന്ന 'ചട്ടമ്ബി'യുടെ റിലീസ് സെപ്റ്റംബര്‍ 23 ന്

> **Lead Summary:** **തിരുവനന്തപുരം: **ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമാകുന്ന 'ചട്ടമ്ബി'യുടെ റിലീസ് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമാകുന്ന 'ചട്ടമ്ബി'യുടെ റിലീസ് പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 23 ന് സിനിമ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഭിലാഷ് എസ് കുമാറാണ് ചട്ടമ്ബി സംവിധാനം ചെയ്യുന്നത്.1990-കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്ബിയുടെ കഥയാണ് സിനിമ പറയുന്നത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചെമ്ബന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഡോണ്‍ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്സാണ് നിര്‍വഹിച്ചത്.സിറാജ്, സന്ദീപ്, ഷനില്‍, ജെസ്ന അഷിം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സിറാജ്, എഡിറ്റര്‍: ജോയല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍: സെബിന്‍ തോമസ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67360/srinath-bhasi-starrer-chattambi-releases-on-september-23)