---
title: "അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത"
english_title: "Heavy rain is likely to occur in various districts of the state in the next 24 hours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67362/heavy-rain-is-likely-to-occur-in-various-districts-of-the-state-in-the-next-24-hours"
published_at: "2022-09-10T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c8c05d62dc_images_(15).jpeg"
keywords: []
---

# അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത

> **Lead Summary:**  **തിരുവനന്തപുരം**: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

## Article Content

 **തിരുവനന്തപുരം**: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറത്ത് വിട്ടത്. വരുന്ന ഒരാഴ്ചയോളം മഴ തുടര്‍ന്നേക്കും.കേരളത്തില്‍ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

10-09-2022: കോഴിക്കോട്, കണ്ണൂര്‍, കാസ‍ര്‍കോട്

11-09-2022: കോഴിക്കോട്, കണ്ണൂര്‍, കാസ‍ര്‍കോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67362/heavy-rain-is-likely-to-occur-in-various-districts-of-the-state-in-the-next-24-hours)