---
title: "അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ   തെരുവ് നായ ശല്യം രൂക്ഷമായി"
english_title: "Atakathod, narangathatt, areas Stray dog ​​harassment is rampant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67366/atakathod-narangathatt-areas-stray-dog-harassment-is-rampant"
published_at: "2022-09-10T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c8f94d5f98_InShot_20220910_185209507.jpg"
keywords: []
---

# അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ   തെരുവ് നായ ശല്യം രൂക്ഷമായി

> **Lead Summary:** **കേളകം : **തെരുവ് നായ ശല്യം രൂക്ഷമായി അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങൾ.

## Article Content

**കേളകം : **തെരുവ് നായ ശല്യം രൂക്ഷമായി അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങൾ.

 സ്കൂളിലും, മദ്രസകളിലും പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് കടന്ന് പോവുന്നത്. സ്കൂൾ ,മദ്രസ വിദ്യാർഥികൾക്ക് നേരെ തെരുവ് നായകൾ അക്രമാസക്തമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന തെരുവ് നായകള്‍ പാതയോരങ്ങളിൽ യാത്രക്കാരെയും അക്രമിച്ചിട്ടുണ്ട്.തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാരങ്ങത്തട്ട് ,കരിയം കാപ്പ് പ്രദേശത്ത് വളർത്ത് നായകളെ അഴിച്ച് വിടുന്നത് പ്രഭാത യാത്രക്കാരെ അക്രമിക്കുന്നതും പതിവാണ്. അടക്കാത്തോട് മുസ്ലീം പള്ളിക്ക് സമീപം നായക്കൂട്ടം പതിയിരിക്കുന്നതും പതിവാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67366/atakathod-narangathatt-areas-stray-dog-harassment-is-rampant)