---
title: "ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു "
english_title: "During the Beypur water festival the boat overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67367/during-the-beypur-water-festival-the-boat-overturned"
published_at: "2022-09-10T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c91ca8c3ee_images_(12).jpeg"
keywords: []
---

# ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു 

> **Lead Summary:** **കോഴിക്കോട്**: ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ആളപായമില്ല. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.

## Article Content

**കോഴിക്കോട്**: ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ആളപായമില്ല. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.

മത്സരത്തില്‍ പങ്കെടുത്ത എകെജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്.

ചാലിയാറിലാണ് ഓണാഘോഷത്തോടനുബന്ധിച്ച്‌ ബേപ്പൂര്‍ ജലോത്സവം സംഘടിപ്പിച്ചത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിനിടെയാണ് വള്ളം മറിഞ്ഞത്. ഫിനിഷിങ് പോയന്റ് കടന്നശേഷമാണ് വള്ളം മറിഞ്ഞത്. ഉടനെ തന്നെ വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്‌ക്കെത്തിച്ചു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67367/during-the-beypur-water-festival-the-boat-overturned)