---
title: "ഉണർവ് ഓണാഘോഷവും കുടുംബസംഗമവും "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67417/iritty"
published_at: "2022-09-11T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d21fa338ca_PicsArt_09-11-05.14.38.jpg"
keywords: []
---

# ഉണർവ് ഓണാഘോഷവും കുടുംബസംഗമവും 

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടി ഹൈസ്കൂൾ 1977 - 78 എസ്എസ്എൽസി ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പായ ഉണർവിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഇരിട്ടി ഹൈസ്കൂൾ മുൻ റിട്ടയേഡ് അധ്യാപകൻ കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: ** ഇരിട്ടി ഹൈസ്കൂൾ 1977 - 78 എസ്എസ്എൽസി ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പായ ഉണർവിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഇരിട്ടി ഹൈസ്കൂൾ മുൻ റിട്ടയേഡ് അധ്യാപകൻ കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു.

കെ. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. പവിത്രൻ തില്ലങ്കേരി, എസ്.കെ. ബേബി, ശശി കേളകം, മോഹനൻ മാരാർ, പി.വി. രതി, സതി ബാലൻ എന്നിവർ സംസാരിച്ചു. 21 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത കലാപരിപാടിഫികളും നടന്നു.44 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഒത്തുചേരലിൽ പഴയ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും തങ്ങളുടെ സൗഹൃദം പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67417/iritty)