---
title: "നന്മ ഓണക്കൂട്ടായ്മയും കുടുംബ സംഗമവും"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67418/iritty"
published_at: "2022-09-11T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d23439f98f_PicsArt_09-11-05.21.17.jpg"
keywords: []
---

# നന്മ ഓണക്കൂട്ടായ്മയും കുടുംബ സംഗമവും

> **Lead Summary:** **ഇരിട്ടി: **നൻമ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നന്മ ഓണക്കൂട്ടായ്മയും കുടുംബ സംഗമവും നടത്തി. ഇരിട്ടി ഐ ഐ എം എ എൽ പി സ്കൂളിൽ നടന്ന പരിപാടി നന്മ ഭരണസമിതിയംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഫാ.സണ്ണി തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷനായി.

## Article Content

**ഇരിട്ടി: **നൻമ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നന്മ ഓണക്കൂട്ടായ്മയും കുടുംബ സംഗമവും നടത്തി. ഇരിട്ടി ഐ ഐ എം എ എൽ പി സ്കൂളിൽ നടന്ന പരിപാടി നന്മ ഭരണസമിതിയംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഫാ.സണ്ണി തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, നൻമ ഭാരവാഹികളായ ഹരീന്ദ്രൻ പുതുശേരി, കെ.സുരേശൻ , വി. പി. സതീശൻ, സുമ സുധാകരൻ, സി.കെ. ലളിത, വി.എം. നാരായണൻ, ഇ.സിനോജ്, ഷെൽനതുളസി റാം, ആർ.കെ. മിനി, ഷിൻ്റോ മൂക്കനോലിക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് നൻമ കുടുംബാംഗങ്ങളുടെകലാ - സാസ്ക്കാരികപരിപാടികളും നന്മ ഭരണ സമിതിയംഗം എൻ.എം. രത്നാകരൻ മാസ്റ്ററുടെ, ചിത്ര - ശിൽപ്പ പ്രദർശനവും നടന്നു. സി.ബാബു, റോജ രാജീവ്, കെ. പ്രസന്ന, കെ.ജിതേഷ്, എൻ.കെ. സജിൻ, അബ്ദുൾ നാസർ, സി.കെ. ശശിധരൻ, ജെയിംസ് കുര്യൻ, ജോളി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67418/iritty)