---
title: "ഗണിതശാസ്ത്ര ക്യാമ്പ് നടത്തി"
english_title: "Conducted Mathematics Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67630/conducted-mathematics-camp"
published_at: "2022-09-12T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e7814b773d_PicsArt_09-12-05.35.42.jpg"
keywords: []
---

# ഗണിതശാസ്ത്ര ക്യാമ്പ് നടത്തി

> **Lead Summary:**  **ഇരിട്ടി: **ആറളം വെള്ളരിവയൽ സുഹ്‌റ സ്കൂൾ സ്റ്റെപ്സ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ അടിസ്ഥാന ശേഷി വികസനവും ഭാഷാ വികസനവും ലക്ഷ്യമിട്ട് നടക്കുന്ന ക്യാമ്പ് വെള്ളരിവയൽ പള്ളി വികാരി ഫാ. തങ്കച്ചൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമായ പള്ളിയറ ശ്രീധരൻ ക്ലാസ്സ്‌ നയിച്ചു.

## Article Content

 **ഇരിട്ടി: **ആറളം വെള്ളരിവയൽ സുഹ്‌റ സ്കൂൾ സ്റ്റെപ്സ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ അടിസ്ഥാന ശേഷി വികസനവും ഭാഷാ വികസനവും ലക്ഷ്യമിട്ട് നടക്കുന്ന ക്യാമ്പ് വെള്ളരിവയൽ പള്ളി വികാരി ഫാ. തങ്കച്ചൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമായ പള്ളിയറ ശ്രീധരൻ ക്ലാസ്സ്‌ നയിച്ചു.

കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യാൻ ഉതകുന്ന ഗണിത പഠന തന്ത്രങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു. വാർഡ് മെമ്പർ കെ.ടി. സെലീന അധ്യക്ഷത വഹിച്ചു. സ്റ്റെപ്സ് കോ ഓർഡിനേറ്റർ എം. ആതിര പള്ളിയറ ശ്രീധരന് ഉപഹാരം കൈമാറി. സ്റ്റുഡന്റ് പ്രധിനിധി ഷിഫാന സ്വാഗതവും പി.പി. അശ്വതി ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67630/conducted-mathematics-camp)