---
title: "പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം: എല്ലാം സംസ്ഥാനത്തും എ​ന്‍​സി​ഡി​സി തുറക്കാൻ സർക്കാർ "
english_title: "Ncdc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67632/ncdc"
published_at: "2022-09-12T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e7b2e5ff17_Screenshot_20220912-054848.png"
keywords: []
---

# പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം: എല്ലാം സംസ്ഥാനത്തും എ​ന്‍​സി​ഡി​സി തുറക്കാൻ സർക്കാർ 

> **Lead Summary:** **ന്യൂ​ഡ​ല്‍​ഹി: **പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം മി​ക​വു​റ്റ​താ​ക്കാ​ന്‍ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ത്തും നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍(​എ​ന്‍​സി​ഡി​സി) ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

## Article Content

**ന്യൂ​ഡ​ല്‍​ഹി: **പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം മി​ക​വു​റ്റ​താ​ക്കാ​ന്‍ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ത്തും നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍(​എ​ന്‍​സി​ഡി​സി) ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​നും രോ​ഗ നി​രീ​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച എ​ന്‍​സി​ഡി​സി ഡ​യ​റ​ക്ട​ര്‍ എ​സ്.​കെ. സിം​ഗ് അ​റി​യി​ച്ചു. നി​ല​വി​ല്‍ എ​ന്‍​സി​ഡി​സി​ക്ക് എ​ട്ട് ബ്രാ​ഞ്ചു​ക​ളു​ണ്ട്. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം 22 പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കൂ​ടി നി​ല​വി​ല്‍ വ​രും.

ഇ​തി​ല്‍ ആ​റ് ബ്രാ​ഞ്ചു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു ക​ഴി​ഞ്ഞു. ആ​ന്ധ്രാ​ പ്ര​ദേ​ശ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ത്രി​പു​ര, ഉ​ത്ത​ര്‍ ​പ്ര​ദേ​ശ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ള്‍. എ​ല്ലാ എ​ന്‍​സി​ഡി​സി കേ​ന്ദ്ര​ങ്ങ​ളി​ലും രോ​ഗ വ്യാ​പ​നം ന​ട​ത്തു​ന്ന ജ​ന്തു​ക്ക​ളെ​പ്പ​റ്റി പ​ഠി​ക്കാ​നു​ള്ള ലാ​ബ്, രോ​ഗ​നി​ര്‍​ണ​യ ലാ​ബ്, രോ​ഗാ​വ​ബോ​ധ-​വാ​ര്‍​ത്താ​വി​ത​ര​ണ സം​വി​ധാ​നം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67632/ncdc)