---
title: "പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ഇന്നും നാളെയും"
english_title: "Plus One: Admission in Supplementary Allotment today and tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67726/plus-one-admission-in-supplementary-allotment-today-and-tomorrow"
published_at: "2022-09-12T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ede1753fa4_plus-one-supplementary-allotment-hscap.jpg"
keywords: []
---

# പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ഇന്നും നാളെയും

> **Lead Summary:** പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. അലോട്ട് മെന്റ് ലഭിച്ചവർ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് സ്കൂളിൽ എത്തി പ്രവേശനം നേടണം. ഒഴിവു ള്ള 54,303 സീറ്റുകളിലേക്ക് 43,863 പേർക്കാണ് അലോട്ട്മെന്റ് നൽകിയത്. 72,808 പേരാണ് സപ്ലി മെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ അപേക്ഷിച്ചത്.

## Article Content

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. അലോട്ട് മെന്റ് ലഭിച്ചവർ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് സ്കൂളിൽ എത്തി പ്രവേശനം നേടണം. ഒഴിവു ള്ള 54,303 സീറ്റുകളിലേക്ക് 43,863 പേർക്കാണ് അലോട്ട്മെന്റ് നൽകിയത്. 72,808 പേരാണ് സപ്ലി മെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ അപേക്ഷിച്ചത്.

പ്രവേശനത്തിനു ശേഷം ഒഴിവു വരുന്ന സീറ്റുകളു ടെ വിവരം 15ന് പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കും. ഇതിനുള്ള വിജ്ഞാ പനം ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു ശേഷം ഒ ഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67726/plus-one-admission-in-supplementary-allotment-today-and-tomorrow)