---
title: "ദേശീയ ചിത്രരചനാ മത്സരം 17 ന് കല്‍പ്പറ്റയിൽ "
english_title: "National Painting Competition at Kalpetta on 17th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67733/national-painting-competition-at-kalpetta-on-17th"
published_at: "2022-09-12T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ee17e1e773__.jpg"
keywords: []
---

# ദേശീയ ചിത്രരചനാ മത്സരം 17 ന് കല്‍പ്പറ്റയിൽ 

> **Lead Summary:** കൽപ്പറ്റ: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നടത്തുന്ന ദേശീയ ചിത്രരചനാ മല്‍സരം സെപ്റ്റംബര്‍ 17 ന് രാവിലെ 9.30 മണി മുതല്‍ കൽപ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിൽ നടക്കും. മല്‍സരങ്ങള്‍ക്ക് 5 മുതല്‍ 9 വരെ പ്രായപരിധിയുളള കുട്ടികളെ നോര്‍മല്‍ ഗ്രീന്‍ ഗ്രൂപ്പ് എന്നും 10 മുതല്‍ 16 വരെ പ്രായപരിധിയിലുളള കുട്ടികളെ വൈറ്റ് ഗ്രൂപ്പ് എന്നും തിരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലെ 5 മുതല്‍ 10 വരെ പ്രായപരിധിയുളള കുട്ടികളെ യെല്ലോ ഗ്രൂപ്പ് എന്നും 11 മുതല്‍ 18 വരെ പ്രായപരിധിയിലുളള കുട്ടികളെ റെഡ് ഗ്രൂപ്പ് എന്നും തരം തിരിച്ചിട്ടുണ്ട്.

## Article Content

കൽപ്പറ്റ: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നടത്തുന്ന ദേശീയ ചിത്രരചനാ മല്‍സരം സെപ്റ്റംബര്‍ 17 ന് രാവിലെ 9.30 മണി മുതല്‍ കൽപ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിൽ നടക്കും. മല്‍സരങ്ങള്‍ക്ക് 5 മുതല്‍ 9 വരെ പ്രായപരിധിയുളള കുട്ടികളെ നോര്‍മല്‍ ഗ്രീന്‍ ഗ്രൂപ്പ് എന്നും 10 മുതല്‍ 16 വരെ പ്രായപരിധിയിലുളള കുട്ടികളെ വൈറ്റ് ഗ്രൂപ്പ് എന്നും തിരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലെ 5 മുതല്‍ 10 വരെ പ്രായപരിധിയുളള കുട്ടികളെ യെല്ലോ ഗ്രൂപ്പ് എന്നും 11 മുതല്‍ 18 വരെ പ്രായപരിധിയിലുളള കുട്ടികളെ റെഡ് ഗ്രൂപ്പ് എന്നും തരം തിരിച്ചിട്ടുണ്ട്.

ചിത്രരചനകള്‍ ക്രയോണ്‍സ്, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പേസ്റ്റല്‍ ഇവയില്‍ ഏതെങ്കിലും ഒരു മീഡിയത്തില്‍ വരയ്ക്കാവുതാണ്. ചിത്രം വരക്കുന്നതിനുളള പേപ്പര്‍ ഒഴികെയുളള സാമഗ്രികള്‍ കുട്ടികള്‍ കരുതേണ്ടതാണ്. 40 സെ.മി* 50സെ.മി (16' * 20') വലിപ്പമുളള പേപ്പറിലാണ് ചിത്രം വരയ്‌ക്കേണ്ടത്. ഭിന്നശേഷി വിഭാഗത്തിലുളള കുട്ടികള്‍ ആയത് തെളിയിക്കുന്നതിനുളള സാക്ഷ്യ പത്രം ഹാജരാക്കണം. ജനനതിയ്യതി, വയസ്സ് എന്നിവ തെളിയിക്കാനുളള സാക്ഷ്യപത്രവും ഹാജരാക്കണം. 2 മണിക്കൂറാണ് മത്സര സമയം.

ജില്ലാ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്ന രചനകള്‍ സംസ്ഥാന തല മല്‍സരത്തിന് അയക്കുകയും സംസ്ഥാന തലത്തില്‍ സമ്മാനാര്‍ഹമാകുന്നത് ദേശീയ തലത്തില്‍ പരിഗണിക്കുന്നതുമാണ്. ചിത്രം വരയ്ക്കുന്നതിനുളള വിഷയം മല്‍സര സമയത്ത് നല്‍കുതായിരിക്കും. പങ്കെടുക്കാന്‍ആഗ്രഹിക്കുമല്‍സരാര്‍ത്ഥികള്‍ https://forms.gle/nciXaSz3fgbgZhdz8 എന്ന ലിങ്കിലൂടെ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേതാണ്.ബന്ധപ്പെടാവുന്ന നമ്പറുകള്‍ 9446695426 ,9048010778,, 9446035916.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67733/national-painting-competition-at-kalpetta-on-17th)