---
title: "കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം: എം ബി രാജേഷ്"
english_title: "Our goal is to make Kerala a knowledge economy: MB Rajesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67744/our-goal-is-to-make-kerala-a-knowledge-economy-mb-rajesh"
published_at: "2022-09-12T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631eec718ba20_Picsart_22-09-12_13-44-03-809.jpg"
keywords: []
---

# കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം: എം ബി രാജേഷ്

> **Lead Summary:** പയ്യന്നൂർ: കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പയ്യന്നൂർ കോളജിൻ്റെ ഗ്രാൻ്റ് അലൂംമ്നി മീറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. സ്വതന്ത്ര ചിന്തയെ വളർത്തുന്ന കലാലയങ്ങളിൽ മാത്രമാണ് നാളെയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നതാണ് നമ്മുടെ അടുത്ത ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

## Article Content

പയ്യന്നൂർ: കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പയ്യന്നൂർ കോളജിൻ്റെ ഗ്രാൻ്റ് അലൂംമ്നി മീറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. സ്വതന്ത്ര ചിന്തയെ വളർത്തുന്ന കലാലയങ്ങളിൽ മാത്രമാണ് നാളെയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നതാണ് നമ്മുടെ അടുത്ത ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

പയ്യന്നൂർ കോളജിൻ്റെ ഗ്രാൻ്റ് അലൂംമ്നി മീറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. സ്വതന്ത്രചിന്തയെ വളർത്തുന്ന കലാലയങ്ങൾക്കു മാത്രമേ ഒരു വൈജ്ഞാനിക സമൂഹമാക്കി നാടിനെ മാറ്റാനാകൂ. രാജ്യത്താകെ സ്വതന്ത്രചിന്ത വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജിയും കോളജിലെ പൂർവ വിദ്യാർത്ഥിയുമായ പി വി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയർമാൻ ടി.വി .രാജേഷ് അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം വിജിൻ, എം രാജഗോപാലൻ, ബഹിരാകാശ ശാസ്ത്രജ്ഞൻ പി കുഞ്ഞികൃഷ്ണൻ , കുസാറ്റ് വൈസ് ചാൻസലർ ഡോ കെ എൻ.മധുസൂദനൻ, തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആദ്യഘട്ടമെന്നോണം 1965 മുതലുള്ള പൂർവ വിദ്യാർത്ഥികളുടെ മഹാസംഗമമാണ് കോളജിൽ സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67744/our-goal-is-to-make-kerala-a-knowledge-economy-mb-rajesh)