---
title: "ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 14 മുതൽ കൽപ്പറ്റയിൽ"
english_title: "Library Council Book Festival at Kalpatta from 14th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67758/library-council-book-festival-at-kalpatta-from-14th"
published_at: "2022-09-12T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ef95205bbc_Picsart_22-09-12_14-41-05-546.jpg"
keywords: []
---

# ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 14 മുതൽ കൽപ്പറ്റയിൽ

> **Lead Summary:**  കൽപ്പറ്റ: വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ലൈബ്രറി വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് പുസ്തകോത്സവം സെപ്തംബർ 14, 15, 16 തീയ്യതികളിൽ കൽപ്പറ്റ ചന്ദ്രരിഗി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 2022 സെപ്തംബർ 14-ാം തീയതി 9.30 കെ.ജെ ബേബി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ ദിനമായ അന്ന് പ്രശസ്ത എഴുത്തുകാരൻ ഗ്രന്ഥശാലാദിന പതാക ഉയർത്തൽ കളക്ടർ എ. ഗീത നിർവഹിക്കും.

## Article Content

 കൽപ്പറ്റ: വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ലൈബ്രറി വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് പുസ്തകോത്സവം സെപ്തംബർ 14, 15, 16 തീയ്യതികളിൽ കൽപ്പറ്റ ചന്ദ്രരിഗി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 2022 സെപ്തംബർ 14-ാം തീയതി 9.30 കെ.ജെ ബേബി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ ദിനമായ അന്ന് പ്രശസ്ത എഴുത്തുകാരൻ ഗ്രന്ഥശാലാദിന പതാക ഉയർത്തൽ കളക്ടർ എ. ഗീത നിർവഹിക്കും.

ആദ്യ വിൽപനയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. പുസ്തക മേളയോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾ ഉണ്ടാകും.

> 14 ന് 4 മണിക്ക് വയനാട്ടിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് ഉണ്ടാകും. 5 മണിക്ക് എഴുത്തുകാരൻ എസ്.ഹരീഷുമായി മുഖാമുഖം സംഘടിപ്പിക്കും. കഥാകൃത്ത് അർഷാദ് ബത്തേരി, ഹാരിസ് നെന്മേനി തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ വെച്ച് അസീസ് തരുവണ രചിച്ച “ഗോത്രപാഠങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യും.തുടർന്ന് കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന “പുലികേശി 2' എന്ന നാടകം അരങ്ങേറും. തീയറ്റർ ഗ്രൂപ്പ് 15-ന് വൈകുന്നേരം 4 മണിക്ക് പാട്ടരങ്ങ് - പ്രാദേശിക കലാപരിപാടികൾ ഉണ്ടാകും. 5 മണിക്ക് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പ്രഭാഷണം നടത്തും. തുടർന്ന് കരിരൂർ ശക്തി കലാസാംസ്കാ രിക വേദിയുടെ ഗസൽ ഗാന-സന്ധ്യ അവതരിപ്പിക്കും. 16 ന് വൈകുന്നേരം 5 മണിക്ക് പുസ്തകോത്സവം സമാപിക്കും. പ്രമുഖ പ്രസാധകരായ ഡി.സി.ബുക്സ്, മാതൃഭൂമി, ചിന്ത, എൻ.ബി.എസ്, പൂർണ്ണ, പ്രഭാത് തുടങ്ങിയ 46 പ്രസാധകർ പങ്കെടുക്കും. 33 മുതൽ 50% വരെ കിഴിവ് പുസ്തകങ്ങൾക്ക് ലഭിക്കും.

ജില്ലയിലെ 210 ഗ്രന്ഥശാലകൾ പുസ്തക ഗ്രാന്റ് ഉപയോഗിച്ച് മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങും. മറ്റ് സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും വിലകുറവിൽ പുസ്തകങ്ങൾ ലഭിക്കും. കുടുംബശ്രീയുടെ ഫുഡ് കോർട്ട് മേളയോടനുബന്ധിച്ച് ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67758/library-council-book-festival-at-kalpatta-from-14th)