---
title: "സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍: നാളെ പ്രതിഷേധ ദിനം: ഒക്ടോബര്‍ 11ന് കൂട്ട അവധി "
english_title: "Doctors announced a strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67782/doctors-announced-a-strike"
published_at: "2022-09-12T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f0ee79de1b_images_(1).png"
keywords: []
---

# സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍: നാളെ പ്രതിഷേധ ദിനം: ഒക്ടോബര്‍ 11ന് കൂട്ട അവധി 

> **Lead Summary:** **തിരുവനന്തപുരം: **ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും.

## Article Content

**തിരുവനന്തപുരം: **ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും.

ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67782/doctors-announced-a-strike)