---
title: "അഴീക്കോട് ബീച്ചിന് സമീപം പുലിയെ കണ്ടെന്ന് നാട്ടുകാർ:വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധന നടത്തി"
english_title: "Locals say they saw a tiger near Azhikode beach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67785/locals-say-they-saw-a-tiger-near-azhikode-beach"
published_at: "2022-09-12T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f0dee3e179_Picsart_22-09-12_16-04-55-055.jpg"
keywords: []
---

# അഴീക്കോട് ബീച്ചിന് സമീപം പുലിയെ കണ്ടെന്ന് നാട്ടുകാർ:വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധന നടത്തി

> **Lead Summary:** അഴീക്കോട്: മീൻകുന്ന് ബീച്ചിന് സമീപം വലിയപറമ്പിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വളപട്ടണം പോലീസും പരിശോധന നടത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രതീശന്റെ നേതൃത്വത്തിലാണ് വനം വകുപ്പ ഉദ്യോഗസ്ഥർ ഇന്ന് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയത്. ആളുകൾ ഒറ്റയ്ക്ക് നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാത്രിയിൽ ലൈറ്റ് ഇട്ട് വയ്ക്കണമെന്നും അദ്ദേഹം പ്രദേശവാസികൾക്ക് നിർദേശം നൽകി.

## Article Content

അഴീക്കോട്: മീൻകുന്ന് ബീച്ചിന് സമീപം വലിയപറമ്പിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വളപട്ടണം പോലീസും പരിശോധന നടത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രതീശന്റെ നേതൃത്വത്തിലാണ് വനം വകുപ്പ ഉദ്യോഗസ്ഥർ ഇന്ന് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയത്. ആളുകൾ ഒറ്റയ്ക്ക് നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാത്രിയിൽ ലൈറ്റ് ഇട്ട് വയ്ക്കണമെന്നും അദ്ദേഹം പ്രദേശവാസികൾക്ക് നിർദേശം നൽകി.

ശനിയാഴ്ച്ച വൈകീട്ടും ഞായറാഴ്ച്ച രാത്രി 10.30 ഓടെയുമാണ് വലിയ പറമ്പത്ത് പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചത് തുടർന്ന് ഉദ്യോഗസ്ഥർ ഞായറാഴ്ച്ച രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാൽപ്പാടുകളോ മറ്റോ വ്യക്തമായതുമില്ല. ഇതേ തുടർന്നാണ് നീങ്കളാഴ്ച രാവിലെ പരിശോധന തുടർന്നത്. ഇന്നു രാത്രിയിലും മേഖലയിൽ വനം വകുപ്പ് ജീവനക്കാർ പട്രോളിങ് നടത്തും. പുലി ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ കെണി വയ്ക്കുമെന്നും റെയ്ഞ്ച് ഓഫീസർ അറിയിച്ചു. 2010 ൽ ഇവിടെ നിന്ന് പുലിയെ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67785/locals-say-they-saw-a-tiger-near-azhikode-beach)