---
title: "കാങ്കോൽ ടൗണിൽ ഉണർവ് കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "An awakening rally was organized in Kangol town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67791/an-awakening-rally-was-organized-in-kangol-town"
published_at: "2022-09-12T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f128f79756_Picsart_22-09-12_16-29-24-421.jpg"
keywords: []
---

# കാങ്കോൽ ടൗണിൽ ഉണർവ് കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** കാങ്കോൽ: ഫിറ്റ്നസ് അക്കാദമിയുടേയും, പെരിങ്ങോം ജനമൈത്രി പോലീസിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ കാങ്കോൽ ടൗണിൽ ഉണർവ് കൂട്ടയോട്ടം സംഘടിപ്പിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തു. ഉണർവ് ആന്റിനർക്കോട്ടിക് ക്ലബ്ബിന്റെ ഭാഗമായി ജനമൈത്രി പോലീസ് പെരിങ്ങോം, ഫിറ്റ്നസ് അക്കാദമി കാങ്കോൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ കാങ്കോൽ ടൗണിൽ മാരത്തോൺ കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

കാങ്കോൽ: ഫിറ്റ്നസ് അക്കാദമിയുടേയും, പെരിങ്ങോം ജനമൈത്രി പോലീസിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ കാങ്കോൽ ടൗണിൽ ഉണർവ് കൂട്ടയോട്ടം സംഘടിപ്പിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തു. ഉണർവ് ആന്റിനർക്കോട്ടിക് ക്ലബ്ബിന്റെ ഭാഗമായി ജനമൈത്രി പോലീസ് പെരിങ്ങോം, ഫിറ്റ്നസ് അക്കാദമി കാങ്കോൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ കാങ്കോൽ ടൗണിൽ മാരത്തോൺ കൂട്ടയോട്ടം സംഘടിപ്പിച്ചു.

പയ്യന്നൂർ ഡിവൈഎസ്പി കെ പ്രേമചന്ദ്രൻ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. പെരിങ്ങോം സി ഐ പി സുഭാഷ് അധ്യക്ഷത വഹിച്ചു.കാങ്കോൽ ഫിറ്റ്നസ് ക്ലബ്ബ് കരുണാകരൻ മാസ്റ്റർ, പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ഡോക്ടർ ടി വി കുഞ്ഞിക്കണ്ണൻ,പി യദുകൃഷ്ണൻ, രാജീവൻ മാസ്റ്റർ, പി വി പ്രജേഷ്, കെ സുമേഷ്, എസ്പിസി കേഡറ്റുകൾ, കാങ്കോൽ ഫിറ്നസ്സ് ക്ലബ്ബിലെ അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ടൗണിൽ നിന്ന് ആരംഭിച്ചാൽ മാരത്തോൺ ഓട്ടമത്സരം എൽപി സ്കൂൾ പരിസരത്ത് നിന്ന് തിരിഞ്ഞ് പെട്രോൾ പമ്പ് വഴി വീണ്ടും ടൗണിൽ തന്നെ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67791/an-awakening-rally-was-organized-in-kangol-town)