---
title: " ക്ലാറ്റ് പരീക്ഷക്ക് നവംബർ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67802/applynow"
published_at: "2022-09-12T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f1c06a8b38_Screenshot_20220912-171505.png"
keywords: []
---

#  ക്ലാറ്റ് പരീക്ഷക്ക് നവംബർ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

> **Lead Summary:** **ദില്ലി: **ദേശീയ തലത്തിലുള്ള നിയമ സർവ്വകലാശാലകളിലേക്കുള്ള യുജി പൊതു പ്രവേശനപരീക്ഷയായ ക്ലാറ്റ് പരീക്ഷക്ക് നവംബർ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൊച്ചി നുവാൽസ്, ബം​ഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് നിയമസർവ്വകലാശാലകളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് മണിക്കൂർ നേരത്തെ ഓൺലൈൻ പരീക്ഷയാണ് നടത്തുക. 2022 ഡിസംബർ 18 നാണ് പൊതു പ്രവേശന പരീക്ഷ നടത്തുന്നത്.

## Article Content

**ദില്ലി: **ദേശീയ തലത്തിലുള്ള നിയമ സർവ്വകലാശാലകളിലേക്കുള്ള യുജി പൊതു പ്രവേശനപരീക്ഷയായ ക്ലാറ്റ് പരീക്ഷക്ക് നവംബർ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൊച്ചി നുവാൽസ്, ബം​ഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് നിയമസർവ്വകലാശാലകളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് മണിക്കൂർ നേരത്തെ ഓൺലൈൻ പരീക്ഷയാണ് നടത്തുക. 2022 ഡിസംബർ 18 നാണ് പൊതു പ്രവേശന പരീക്ഷ നടത്തുന്നത്.

കേരളത്തിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇം​ഗ്ലീഷ്, ആനുകാലിക സംഭവങ്ങളടക്കം പൊതുവിജ്ഞാനം, ലീ​ഗൽ റീസണിം​ഗ്, ലോജിക്കൽ റീസണിം​ഗ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, എന്നിവയുൾപ്പെടെയുള്ള 5 വിഭാ​ഗങ്ങളാണ് പരീക്ഷയിലുള്ളത്. 45 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്കും ഇപ്പോൾ 12ാം ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാ​ഗത്തിലുള്ളവർക്ക് 40 ശതമാനം മാർക്ക് മതി. വിശദ വിവരങ്ങൾ വെബ്സൈറ്റിലറിയാം. വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ consortiumofnlus.ac.in. വഴി ക്ലാറ്റ് 2023 പരീക്ഷക്ക് അപേക്ഷിക്കാം. 12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ബിരുദത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. CLAT 2023 ബ്രോഷറും അപേക്ഷാ തീയതികളും ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67802/applynow)