---
title: "കണ്ണൂരിൽ വഴിയാത്രക്കാരായ രണ്ട് പേരെ തലക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67806/kannur"
published_at: "2022-09-12T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f21fba49d4_PicsArt_09-12-05.39.20.jpg"
keywords: []
---

# കണ്ണൂരിൽ വഴിയാത്രക്കാരായ രണ്ട് പേരെ തലക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ 

> **Lead Summary:** കണ്ണൂരിൽ വഴിയാത്രക്കാരായ രണ്ട് പേരെ തലക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. പഴയ ബസ്സ്റ്റാൻഡിൽ തന്നെ തമ്പ് അടിച്ചു താമസിക്കുന്ന പ്രവീൺ എന്നയാളാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു മദ്യത്തിന്റെ ലഹരിയിൽ ഇയാൾ ആളുകളെ ഉപദ്രവിച്ചത്. പരിക്കേറ്റ രണ്ടുപേരും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കണ്ണൂരിൽ വഴിയാത്രക്കാരായ രണ്ട് പേരെ തലക്ക് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. പഴയ ബസ്സ്റ്റാൻഡിൽ തന്നെ തമ്പ് അടിച്ചു താമസിക്കുന്ന പ്രവീൺ എന്നയാളാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു മദ്യത്തിന്റെ ലഹരിയിൽ ഇയാൾ ആളുകളെ ഉപദ്രവിച്ചത്. പരിക്കേറ്റ രണ്ടുപേരും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ഥിരമായി ഇയാൾ മദ്യപിച്ച് ബസ്സ്റ്റാൻഡ് പരിസരത്ത് പ്രശ്നം ഉണ്ടാക്കാറുണ്ട് എന്ന് ജനങ്ങൾ  പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ നിലവിൽ മോഷണം, പിടിച്ചുപറി എന്നിങ്ങനെ 13 കേസുകൾ ഉണ്ട്. കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റടിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67806/kannur)