---
title: "റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ"
english_title: "Two people were arrested in the incident of burning a scooter parked on the roadside"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67943/two-people-were-arrested-in-the-incident-of-burning-a-scooter-parked-on-the-roadside"
published_at: "2022-09-13T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63202da2eec35_Picsart_22-09-13_12-31-02-407.jpg"
keywords: []
---

# റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: പയ്യന്നൂർ തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അജിത്ത് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി റഹ്മാൻ, പയ്യന്നൂർ കേളോത്തെ ദിൽഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഉളിയത്ത് കടവ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാൻ കർശന നടപടി സ്വീകരിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

കണ്ണൂർ: പയ്യന്നൂർ തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അജിത്ത് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി റഹ്മാൻ, പയ്യന്നൂർ കേളോത്തെ ദിൽഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഉളിയത്ത് കടവ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാൻ കർശന നടപടി സ്വീകരിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെയാണ് തായിനേരി എം ആർ സി എച്ച് സ്കൂളിനു സമീപത്തെ റോഡരികിൽ നിർത്തിയിട്ട KL 59 L 4227 നമ്പർ സ്കൂട്ടർ കത്തി നശിച്ചതായി കണ്ടെത്തിയത്. തായിനേരിയിലെ അയിഷയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്കൂട്ടർ.

അയ്ഷയുടെ ഭർത്താവിൻ്റെ കടയിലെ ജീവനക്കാരനായ അജിത്ത് യേശുദാസൻ എന്നയാളാണ് ഞായറാഴ്ച രാത്രി സ്കൂട്ടർ ഇവിടെ നിർത്തിയിട്ടത്. അജിത്തിൻ്റെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ സ്കൂട്ടർ റോഡരികിൽ നിർത്തുകയായിരുന്നു.ഈ സംഭവത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പയ്യന്നൂർ പൊലീസ് പ്രതികളെ പിടികൂടിയത്. പഴയങ്ങാടിയിൽ ജ്യൂസ് കട നJത്തുന്ന തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി റഹ്മാൻ, പയ്യന്നൂർ കേളോത്തെ ദിൽഷാദ് എന്നിവരാണ് അറസ്റ്റിലായത്.

പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രൻ്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കെ നായർ , എസ് ഐ പി വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഉളിയത്ത് കടവ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാൻ കർശന നടപടി സ്വീകരിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. രാത്രി കാലങ്ങളിൽ സംശയകരമായ സാഹചര്യങ്ങളിൽ കാണുന്ന വാഹനങ്ങളെയടക്കം നിരീക്ഷണത്തിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം.രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകൾ ,ഹോട്ടലുകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67943/two-people-were-arrested-in-the-incident-of-burning-a-scooter-parked-on-the-roadside)