---
title: "തലശ്ശേരി സ്വദേശി ബഹ്റൈനില്‍ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ "
english_title: "Thalssery person who was fell in the bulding in beharin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6795/thalssery-person-who-was-fell-in-the-bulding-in-beharin"
published_at: "2021-10-23T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173d658de54d_Screenshot_2021-10-23-15-00-28-57.jpg"
keywords: []
---

# തലശ്ശേരി സ്വദേശി ബഹ്റൈനില്‍ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ 

> **Lead Summary:** കണ്ണൂർ: ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിെന്‍റ മകന്‍ സുകൃത് ആണ് മരിച്ചത്.

## Article Content

കണ്ണൂർ: ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിെന്‍റ മകന്‍ സുകൃത് ആണ് മരിച്ചത്.

വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടില്‍നിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്​ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ഉമ്മുല്‍ ഹസത്തെ ഒരു കെട്ടിടത്തി​ന്റെ   പിന്നിലാണ്​ മൃതദേഹം കണ്ടത്​. ഇന്ത്യന്‍ സ്​കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയാണ്​ സുകൃത്​. മാതാവ്​: ചേതന. സഹോദരന്‍ തന്‍മയ്​ ഇന്ത്യന്‍ സ്​കൂള്‍ വിദ്യാര്‍ഥിയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6795/thalssery-person-who-was-fell-in-the-bulding-in-beharin)