---
title: "കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു"
english_title: "A young man from Kanichar died in a car accident in Ernakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67959/a-young-man-from-kanichar-died-in-a-car-accident-in-ernakulam"
published_at: "2022-09-13T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632034e32a7ea_Picsart_22-09-13_13-06-12-193.jpg"
keywords: []
---

# കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കണിച്ചാർ: കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയലാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

## Article Content

കണിച്ചാർ: കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയലാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോൾ ബൈക്കിൽ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിനടിയിൽപ്പെട്ട യുവാവിന്റെ തല തകർന്നാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67959/a-young-man-from-kanichar-died-in-a-car-accident-in-ernakulam)