---
title: "സംയുക്ത കർഷക സമിതി 26 ന് 255 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും"
english_title: "The Joint Farmers' Committee will burn the PM's coffin at 255 centers on the 26th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6800/the-joint-farmers-committee-will-burn-the-pms-coffin-at-255-centers-on-the-26th"
published_at: "2021-10-23T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173db98cdc4f_PicsArt_10-23-03.19.48.jpg"
keywords: []
---

# സംയുക്ത കർഷക സമിതി 26 ന് 255 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

> **Lead Summary:** കണ്ണൂർ: ഈ വരുന്ന ഒക്ടോബർ 26 ന് കർഷക സമരം പതിനൊന്ന് മാസം പൂർത്തിയാകുന്ന വേളയിൽ രാജ്യമെമ്പാടും നടക്കുന്ന കർഷക സമര ഐക്യദാർഢ്യ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ കണ്ണുർ ജില്ലയിൽ സംയുക്ത കർഷക സമിതി ജില്ലയിലെ 255 കേന്ദ്രങ്ങളിൽ കർഷകരുടെ പ്രകടനവും കൂട്ടായ്മയും നടത്തും.

## Article Content

കണ്ണൂർ: ഈ വരുന്ന ഒക്ടോബർ 26 ന് കർഷക സമരം പതിനൊന്ന് മാസം പൂർത്തിയാകുന്ന വേളയിൽ രാജ്യമെമ്പാടും നടക്കുന്ന കർഷക സമര ഐക്യദാർഢ്യ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ കണ്ണുർ ജില്ലയിൽ സംയുക്ത കർഷക സമിതി ജില്ലയിലെ 255 കേന്ദ്രങ്ങളിൽ കർഷകരുടെ പ്രകടനവും കൂട്ടായ്മയും നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി എന്നിവരുടെ 'കോലം കത്തിക്കും. സംയുക്ത കർഷക സമിതി നേതാക്കളായ എം.പ്രകാശൻ, പി.വി ഗോപിനാഥ്, ഒ.വി നാരായണൻ, സി.പി ഷൈജൻ, കെ.പി ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ സംയുക്ത കർഷക സമിതി കൺവീനർ എം.പ്രകാശൻ ചെയർമാൻ എ പ്രദീപൻ, മുസ്തഫ ഹാജി, കെ.എം വിജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6800/the-joint-farmers-committee-will-burn-the-pms-coffin-at-255-centers-on-the-26th)