---
title: "കയറ്റിറക്കിനെ ചൊല്ലി സംഘർഷം: കൽപ്പറ്റയിൽ വൈകുന്നേരം ഹർത്താൽ"
english_title: "Clash over hike: Evening hartal in Kalpatta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68008/clash-over-hike-evening-hartal-in-kalpatta"
published_at: "2022-09-13T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632056cd9972a_Picsart_22-09-13_15-33-35-721.jpg"
keywords: []
---

# കയറ്റിറക്കിനെ ചൊല്ലി സംഘർഷം: കൽപ്പറ്റയിൽ വൈകുന്നേരം ഹർത്താൽ

> **Lead Summary:** കൽപ്പറ്റ: വയനാട് കൽപറ്റ ടി - പി ടൈൽസിൽ കയറ്റിറക്കിനെ ചൊല്ലി തർക്കവും വാക്കേറ്റവും സംഘർഷവും . വൈകുന്നേരം ഹർത്താൽ. നഗരത്തിലെ ഹാർഡ് വെയർ ഷോപ്പിനു മുൻപിൽ ചുമട്ട് തൊഴിലാളി സമരത്തിനിടെ ഇന്ന് രാവിലെ കയറ്റിറക്കിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത് മൂന്ന് തൊഴിലാളികൾക്ക് മർദ്ദനമേറ്റതായി തൊഴിലാളികളും ജീവനക്കാർക്ക് മർദ്ദനമേറ്റതായി വ്യാപാരികളും ആരോപിച്ചു.

## Article Content

കൽപ്പറ്റ: വയനാട് കൽപറ്റ ടി - പി ടൈൽസിൽ കയറ്റിറക്കിനെ ചൊല്ലി തർക്കവും വാക്കേറ്റവും സംഘർഷവും . വൈകുന്നേരം ഹർത്താൽ. നഗരത്തിലെ ഹാർഡ് വെയർ ഷോപ്പിനു മുൻപിൽ ചുമട്ട് തൊഴിലാളി സമരത്തിനിടെ ഇന്ന് രാവിലെ കയറ്റിറക്കിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത് മൂന്ന് തൊഴിലാളികൾക്ക് മർദ്ദനമേറ്റതായി തൊഴിലാളികളും ജീവനക്കാർക്ക് മർദ്ദനമേറ്റതായി വ്യാപാരികളും ആരോപിച്ചു.

കുറ്റക്കാരായ തൊഴിലാളികളുടെ പേരിൽ മാതൃകാപാഠമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകുന്നേരം നാല് മണിമുതൽ ആറു മണിവരെ കൽപ്പറ്റയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു ഹർത്താൽ ആചരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് അടിയന്തിര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി വ്യാപാരി നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68008/clash-over-hike-evening-hartal-in-kalpatta)