---
title: " തൊഴിൽസഭ: ജില്ലാതല പരിശീലനം നൽകി"
english_title: "Labor Council: District level training provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68036/labor-council-district-level-training-provided"
published_at: "2022-09-13T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632073131cc5c_thozhil_sabha_jillathala_pareesilanam_13.09_(2).jpg"
keywords: []
---

#  തൊഴിൽസഭ: ജില്ലാതല പരിശീലനം നൽകി

> **Lead Summary:** **കണ്ണൂർ** : കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ റിസോഴ്‌സ്‌പേഴ്‌സൺമാർക്കായി തൊഴിൽ സഭ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ റിസോഴ്‌സ്‌പേഴ്‌സൺമാർക്കായി തൊഴിൽ സഭ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

നാല് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൊഴിൽ രഹിതർക്കായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലത്തിലാണ് സഭകൾ ചേരുക. ഇതിലൂടെ തൊഴിൽ നേടാനും സംരംഭങ്ങൾ തുടങ്ങാനും ആവശ്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകും. റിസോഴ്‌സ് പേഴ്‌സൺമാരാണ് ഇതിന്റെ കോ-ഓർഡിനേഷൻ നിർവ്വഹിക്കുക.

കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷത വഹിച്ചു. നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. നോളജ് ഇക്കണോമി മിഷനും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ കെ കെ ഇ എം പ്രോഗ്രാം മാനേജർ സിബി അക്ബറലി, തൊഴിൽ സഭയിൽ ഫെസിലിറ്റേറ്ററുടെ പ്രാധാന്യം എന്ന വിഷയത്തിൽ കെ കെ ഇ എം പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, കുടുംബശ്രീ മാസ്റ്റർ ആർ പിമാരായ അഖില സന്തോഷ്, പി ബവിത എന്നിവർ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം സുർജിത്ത്, കില ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്‌നാകരൻ, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ജുബിൻ, എം രേഷ്മ എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃക തൊഴിൽ സഭയും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68036/labor-council-district-level-training-provided)