---
title: "കണ്ണൂരിൽ നിന്നുമെത്തിയ സൈനികർക്കു രക്ഷാപ്രവർത്തന ക്ലാസുമായി ഫയർ & റസ്ക്യൂ അധികൃതർ"
english_title: "Fire & Rescue officials with rescue class for soldiers from Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6804/fire-rescue-officials-with-rescue-class-for-soldiers-from-kannur"
published_at: "2021-10-23T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173df72b0a6f_IMG-20211023-WA0047.jpg"
keywords: []
---

# കണ്ണൂരിൽ നിന്നുമെത്തിയ സൈനികർക്കു രക്ഷാപ്രവർത്തന ക്ലാസുമായി ഫയർ & റസ്ക്യൂ അധികൃതർ

> **Lead Summary:** കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ മഴക്കെടുതി നേരിടാൻ കണ്ണൂരിൽ നിന്നുമെത്തിയ സൈനികർക്കു രക്ഷാപ്രവർത്തന ക്ലാസുമായി ഫയർ & റസ്ക്യൂ അധികൃതർ. കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് വിഷയാവതരണം നടത്തിയത്.

## Article Content

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ മഴക്കെടുതി നേരിടാൻ കണ്ണൂരിൽ നിന്നുമെത്തിയ സൈനികർക്കു രക്ഷാപ്രവർത്തന ക്ലാസുമായി ഫയർ & റസ്ക്യൂ അധികൃതർ. കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് വിഷയാവതരണം നടത്തിയത്.

ലഫ്റ്റനൻ്റ കേണൽ രാജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഡി എസ് സി യുടെ മുപ്പത്തിയൊന്ന് പേരടങ്ങുന്ന ഒരു കമ്പനിയാണ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നത്. കാസർഗോഡ് ജില്ലയിൽ മഴക്കെടുതി നേരിടുന്നവരെ സഹായിക്കാനെത്തിയ സൈനികർക്ക് കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്താവുന്നതിനെ കുറിച്ച് വിഷയാവതരണം നടത്തി .

പ്രകൃതി ദുരന്തങ്ങളുണ്ടായാൽ വടം കെട്ടിക്കൊണ്ട് ജനങ്ങളെ എളുപ്പത്തിൽ രക്ഷപ്പെടുത്തുന്നതിനും, ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടുള്ള രക്ഷാ പ്രവർത്തനമടക്കമുള്ള കാര്യങ്ങളാണ് വിശദീകരിച്ചത്. ഫയർ & റസ്ക്യൂ ഓഫീസർ വി എം വിനീത് , ഡ്രൈവർ കെ പി നസീർ തുടങ്ങിയവരും ക്ലാസുകൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6804/fire-rescue-officials-with-rescue-class-for-soldiers-from-kannur)