---
title: "മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി കായലിലേക്ക് വീണു, മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു"
english_title: "Diied"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68112/diied"
published_at: "2022-09-14T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632115eaac24d_Screenshot_20220914-051113.png"
keywords: []
---

# മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി കായലിലേക്ക് വീണു, മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിൽ വീണാണ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചത്. ചിറയിൻകീഴ് സ്വദേശി ജോൺസൺ ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിൽ വീണാണ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചത്. ചിറയിൻകീഴ് സ്വദേശി ജോൺസൺ ആണ് മരിച്ചത്.

ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68112/diied)