---
title: "'ഗ്രന്ഥ പ്രതിഷ്ഠ' യോടെ മതാതീത ദേവാലയം: വിദ്യാരംഭവും പ്രതിഷ്ഠ അനാച്ഛാദനവും നടന്നു"
english_title: "Devotional book had in secular devotional place: educational crimination and devotionalwere happend"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6812/devotional-book-had-in-secular-devotional-place-educational-crimination-and-devotionalwere-happend"
published_at: "2021-10-23T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173e5a671ac0_IMG-20211023-WA0015.jpg"
keywords: []
---

# 'ഗ്രന്ഥ പ്രതിഷ്ഠ' യോടെ മതാതീത ദേവാലയം: വിദ്യാരംഭവും പ്രതിഷ്ഠ അനാച്ഛാദനവും നടന്നു

> **Lead Summary:** ചെറുപുഴ: 'വിജ്ഞാനമാണ് ദൈവം, വിശാലചിന്തയും വിചിന്തന ബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി' എന്നീ ത്രിദർശനങ്ങളുമായി ചെറുപുഴ പഞ്ചായത്തിലെ കക്കോട് നവപുരം മതാതീത ദേവാലയം യാഥാർത്ഥ്യമായി. വിദ്യാരംഭവും പ്രതിഷ്ഠ അനാച്ഛാദനവും നടന്നു. ദേവാലയത്തിലെ ഗ്രന്ഥ പ്രതിഷ്ഠ അനാച്ഛാദനം പ്രാപ്പോയിൽ നാരായണൻ മാസ്റ്റർ നിർവ്വഹിച്ചു. ചെറുശേരി പ്രതിഷ്ഠ അനാച്ഛാദനം ശില്പികളും എഴുത്തുകാരും ചേർന്ന് നിർവ്വഹിച്ചു.

## Article Content

ചെറുപുഴ: 'വിജ്ഞാനമാണ് ദൈവം, വിശാലചിന്തയും വിചിന്തന ബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി' എന്നീ ത്രിദർശനങ്ങളുമായി ചെറുപുഴ പഞ്ചായത്തിലെ കക്കോട് നവപുരം മതാതീത ദേവാലയം യാഥാർത്ഥ്യമായി. വിദ്യാരംഭവും പ്രതിഷ്ഠ അനാച്ഛാദനവും നടന്നു. ദേവാലയത്തിലെ ഗ്രന്ഥ പ്രതിഷ്ഠ അനാച്ഛാദനം പ്രാപ്പോയിൽ നാരായണൻ മാസ്റ്റർ നിർവ്വഹിച്ചു. ചെറുശേരി പ്രതിഷ്ഠ അനാച്ഛാദനം ശില്പികളും എഴുത്തുകാരും ചേർന്ന് നിർവ്വഹിച്ചു.

സർവ്വമത സാഹോദര്യവും സൗഹൃദവുമാണ് നവപുരം മതാതീത ദേവാലയത്തിൻ്റെ ലക്ഷ്യം. ജ്ഞാന കൂട്ടായ്മ സാഹിത്യകാരൻ മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. പ്രാപ്പോയിൽ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എം.ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം കെ ദാമോദരൻ മാസ്റ്റർ, ബഷീർ പെരുവളത്തുപറമ്പ്, സാബു മാളിയേക്കൽ, രാജേഷ് കക്കോട്, സുകുമാരൻ പെരിയച്ചൂർ, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

ചെറുപുഴ സെൻറ് മേരീസ് ഫൊറോന ദേവാലയ കോ - ഓർഡിനേറ്റർ ബേബി മാങ്കോട്ടിൽ (ബൈബിൾ), ചെറുപുഴ ജുമാ മസ്ജിദ് സെക്രട്ടറി, ടി.വി.അൻസാർ (ഖുർആൻ), കക്കോട് വയനാട്ട് കുലവൻ ക്ഷേത്രം പ്രസിഡൻറ് ബാലൻ കണ്ടത്തിൽകര (ഭഗവത് ഗീത) എന്നിവർ വിശിഷ്ട ഗ്രന്ഥങ്ങൾ സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6812/devotional-book-had-in-secular-devotional-place-educational-crimination-and-devotionalwere-happend)