---
title: "കേളകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വികസന സമിതി യോഗം ചേർന്ന് ലൈബ്രറി രൂപീകരണം നടത്തി"
english_title: "Development committee and library were formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6814/development-committee-and-library-were-formed"
published_at: "2021-10-23T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173e75e8e88c_PicsArt_10-23-04.13.11.jpg"
keywords: []
---

# കേളകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വികസന സമിതി യോഗം ചേർന്ന് ലൈബ്രറി രൂപീകരണം നടത്തി

> **Lead Summary:**  **ചെട്ടിയാംപറമ്പ് : **കേളകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വികസന സമിതി യോഗം ചേർന്ന് ലൈബ്രറി രൂപീകരണം നടത്തി.

## Article Content

 **ചെട്ടിയാംപറമ്പ് : **കേളകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വികസന സമിതി യോഗം ചേർന്ന് ലൈബ്രറി രൂപീകരണം നടത്തി.

ചെട്ടിയാംപറമ്പ് ക്ഷീരസംഘം ഹാളില്‍ നടന്ന ചടങ്ങ്. ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി എം രമണന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി അധ്യക്ഷനായി. കെ.സി.ജോര്‍ജ്, കെ പി ഷാജി, വിജയപ്രസാദ് കെ.ജി, അനീഷ് വി.ജി, ബെസി ചോലമറ്റം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി ചെയര്‍മാനായും, ബെസി ചോലമറ്റം കണ്‍വീനറുമായി വാര്‍ഡ് വികസന സമിതി രൂപീകരിച്ചു. മനു വി.ജെ പ്രസിഡണ്ട് ആയും തമ്പി തോമസ് സെക്രട്ടറിയായും 11 അംഗ ലൈബ്രറി കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6814/development-committee-and-library-were-formed)