---
title: "വിട്ടുവീഴ്ചയ്ക്ക് കേരളബാങ്ക് , സുഹ്റയുടെ വായ്പയിൽ ഇളവ് നൽകും"
english_title: "In return, Kerala Bank will waive Suhra's loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68171/in-return-kerala-bank-will-waive-suhras-loan"
published_at: "2022-09-14T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63216cd5cc59f_Screenshot_2022-09-14-11-13-53-33_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# വിട്ടുവീഴ്ചയ്ക്ക് കേരളബാങ്ക് , സുഹ്റയുടെ വായ്പയിൽ ഇളവ് നൽകും

> **Lead Summary:** കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്ക്, വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഒറ്റ തവണ തീർപ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നൽകും. ലോൺ തുകയിൽ ഇളവ് വരുത്താനും തീരുമാനം ആയി. ഇന്നലെ ചേർന്ന കേരള ബാങ്ക് ബോർഡ് യോഗത്തിൽ സുഹ്റയുടെ വീട് ജപ്തി ചെയ്ച വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി 2012ൽ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത് .

## Article Content

കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്ക്, വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഒറ്റ തവണ തീർപ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നൽകും. ലോൺ തുകയിൽ ഇളവ് വരുത്താനും തീരുമാനം ആയി. ഇന്നലെ ചേർന്ന കേരള ബാങ്ക് ബോർഡ് യോഗത്തിൽ സുഹ്റയുടെ വീട് ജപ്തി ചെയ്ച വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി 2012ൽ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത് .

വീട് വിറ്റ് ലോൺ അടയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിച്ചിരുന്നു ഹോം ലോൺ അടവ് മുടങ്ങി , വീട് ജപ്തി ചെയ്ത്  പെരുവഴിയിൽ കുടുംബം. കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു.

മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ പിതാവിനെയും കാണാതായതായി മകൾ ഷബ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനോവിഷമത്തിൽ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു. തന്‍റേയും മാതാവിന്‍റേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. ഇതിനിടെ വിദേശത്തെതൊഴിൽ നഷ്ടപ്പെട്ട് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോൾ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68171/in-return-kerala-bank-will-waive-suhras-loan)