---
title: "കണ്ണൂരിൽ നിർമ്മിക്കുന്ന ഫ്‌ളൈഓവർ അശാസ്ത്രീയമെന്ന് ആരോപണം: ഒക്ടോബർ 26 ന് പ്രതിഷേധ ശ്രൃംഖല നടത്താൻ തീരുമാനം"
english_title: "Buliding kannur flyover is unscientific allegedly : on october 26 strike will ve conduct "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6819/buliding-kannur-flyover-is-unscientific-allegedly-on-october-26-strike-will-ve-conduct"
published_at: "2021-10-23T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ നിർമ്മിക്കുന്ന ഫ്‌ളൈഓവർ അശാസ്ത്രീയമെന്ന് ആരോപണം: ഒക്ടോബർ 26 ന് പ്രതിഷേധ ശ്രൃംഖല നടത്താൻ തീരുമാനം

> **Lead Summary:**  കണ്ണൂർ: വ്യാപാരികളുടെ ഉപജീവനം മാർഗം മുട്ടിക്കുകയും നഗര ഗതാഗതത്തെ താറുമാറാക്കുകയും ചെയ്തുകൊണ്ട് കണ്ണൂർ സൗത്ത് ബസാറിൽ നിർമ്മിക്കുന്ന ഫ്‌ളൈഓവർ അശാസ്ത്രീയമാണെന്ന് ആരോപിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബര് 26 ന് വൈകുന്നേരം നാലു മണി മുതൽ അഞ്ചു മണി വരെ പ്രതിഷേധ ശ്രൃംഖല നടത്താൻ തീരുമാനം. കെ സുധാകരൻ എം പി പ്രതിഷേധ ശ്രൃംഖല ഉദ്‌ഘാടനം ചെയ്യും.

## Article Content

 കണ്ണൂർ: വ്യാപാരികളുടെ ഉപജീവനം മാർഗം മുട്ടിക്കുകയും നഗര ഗതാഗതത്തെ താറുമാറാക്കുകയും ചെയ്തുകൊണ്ട് കണ്ണൂർ സൗത്ത് ബസാറിൽ നിർമ്മിക്കുന്ന ഫ്‌ളൈഓവർ അശാസ്ത്രീയമാണെന്ന് ആരോപിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബര് 26 ന് വൈകുന്നേരം നാലു മണി മുതൽ അഞ്ചു മണി വരെ പ്രതിഷേധ ശ്രൃംഖല നടത്താൻ തീരുമാനം. കെ സുധാകരൻ എം പി പ്രതിഷേധ ശ്രൃംഖല ഉദ്‌ഘാടനം ചെയ്യും.

തെക്കി ബസാർ മുതൽ ചേംബർ വരെയാണ് പ്രതിഷേധ ശ്രൃംഖല നടത്തുകയെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി കൺവീനർ രാജിവൻ എളയാവൂർ, ജില്ലാ പ്രസിഡൻ്റ്, ഉവൈസ് സത്താർ വി.പി, കോർപറേഷൻ കൗൺസിലർ എം പി രാജേഷ്, ഒ.കെ റയീസ്, ടി.വി ഷഹീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6819/buliding-kannur-flyover-is-unscientific-allegedly-on-october-26-strike-will-ve-conduct)