---
title: "വയനാട്ടിൽ എം.ഡി.എം.എ.യുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ "
english_title: "Five youth arrested with MDMA in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68199/five-youth-arrested-with-mdma-in-wayanad"
published_at: "2022-09-14T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632180da7ae51_Picsart_22-09-14_12-50-28-135.jpg"
keywords: []
---

# വയനാട്ടിൽ എം.ഡി.എം.എ.യുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** മാനന്തവാടി : തിരുനെല്ലി എസ് ഐ എ.പി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിൽ 0.9 ഗ്രാം മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കൾ പിടിയിൽ. ഇവർ സഞ്ചരിച്ച കെ.എൽ 11 ബി എൽ 2433 സിഫ്റ്റ് കാറും, എം.ഡി.എം.എ ഇൻഹെയ്ലർ അപ്പാർട്ടസും ഉൾപ്പെടെ പിടികൂടിയത്.കോഴിക്കോട് സ്വദേശികളായ പുതിയാപ്പ ഇമ്പാരക്കണ്ടിൽതാഴത്ത്.

## Article Content

മാനന്തവാടി : തിരുനെല്ലി എസ് ഐ എ.പി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിൽ 0.9 ഗ്രാം മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കൾ പിടിയിൽ. ഇവർ സഞ്ചരിച്ച കെ.എൽ 11 ബി എൽ 2433 സിഫ്റ്റ് കാറും, എം.ഡി.എം.എ ഇൻഹെയ്ലർ അപ്പാർട്ടസും ഉൾപ്പെടെ പിടികൂടിയത്.കോഴിക്കോട് സ്വദേശികളായ പുതിയാപ്പ ഇമ്പാരക്കണ്ടിൽതാഴത്ത്.

വിവേക് ഇ.കെ(27),തലക്കുളത്തൂർ തേക്കെ മേകളത്തിൽ അഖിൽ പിടി (23), ഏലത്തൂർ റഹ്മത്ത്മൻസിൽ നാസി എൻ.ടി ( 25) വെസ്റ്റ്ഹിൽ ശ്രാബിപറമ്പിൽപ്രസൂൺ(27), ഏലത്തൂർപടനേൽവിട് വിഷ്ണു കെ.കെ (25) എന്നിവരെയാണ് വാഹന പരിശോധനക്കിടയിൽ പിടികൂടിയത്.

പ്രബേഷൻ എസ് ഐമാരായ സനീത്, ശ്രുതി സത്യപാലൻ, സി പി ഒ മാരായ. അഭിലാഷ്, മിഥുൻ, അഭിജിത്ത്, ബിജുരാജൻ, ഡ്രൈവർ രതിഷ് എന്നിവർസംഘത്തിൽഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68199/five-youth-arrested-with-mdma-in-wayanad)