---
title: "കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ബേങ്കിൽ കോഴ വാങ്ങി നിയമനം, ബേങ്കിനു മുന്നിൽ സമരവുമായി യൂത്ത് കോൺഗ്രസ്‌"
english_title: "Youth Congress protested in front of the bank "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68214/youth-congress-protested-in-front-of-the-bank"
published_at: "2022-09-14T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321849ce1d11_Picsart_22-09-14_13-06-44-601.jpg"
keywords: []
---

# കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ബേങ്കിൽ കോഴ വാങ്ങി നിയമനം, ബേങ്കിനു മുന്നിൽ സമരവുമായി യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **ഇരിട്ടി : **കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പുന്നാട് സർവീസ് സഹകരണ ബേങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി ഡിവൈഎഫ്ഐക്കാരന് നിയമനം നൽകിയെന്നാരോപിച്ച് ബേങ്കിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌ സമരം.

## Article Content

**ഇരിട്ടി : **കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പുന്നാട് സർവീസ് സഹകരണ ബേങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി ഡിവൈഎഫ്ഐക്കാരന് നിയമനം നൽകിയെന്നാരോപിച്ച് ബേങ്കിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌ സമരം.

ഡിസിസി സെക്രട്ടറിയും ബേങ്ക് പ്രസിഡന്റുമായ പി. കെ ജനാർദനൻ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നാണ് യൂത്ത് കോൺഗ്രസ്‌ ആവശ്യം. ഇവർ ജോലിക്ക് അപേക്ഷ നൽകിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ വഞ്ചിച്ചു എന്നാണ് ആരോപണം.

യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേങ്കിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. അസംബ്ലി മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലതുകാരൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറിമാരായ രോഹിത് കണ്ണൻ, വിജിത് മോഹൻ, വിജിത് നീലാഞ്ചേരി, ഇമ്രാൻ, ഷാനിദ് പുന്നാട്, സുമേഷ് കുമാർ, രഞ്ജുഷ, ഫർസീൻ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68214/youth-congress-protested-in-front-of-the-bank)