---
title: "തോൽപ്പെട്ടിയിൽ അസം നിർമ്മിത വിദേശമദ്യം പിടികൂടി"
english_title: "Assam-made foreign liquor seized in leather case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68228/assam-made-foreign-liquor-seized-in-leather-case"
published_at: "2022-09-14T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321903853e1f_Screenshot_2022-09-14-13-45-06-15_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# തോൽപ്പെട്ടിയിൽ അസം നിർമ്മിത വിദേശമദ്യം പിടികൂടി

> **Lead Summary:** കൽപ്പറ്റ: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ അസം നിർമിത വിദേശമദ്യം പിടികൂടി. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിൽ നിന്നാണ് 36 കുപ്പി മദ്യം പിടികൂടിയത്. എന്നാൽ, ഇതിന്‍റെ ഉടമയെ കണ്ടെത്താനായില്ല. രാത്രികാല അന്തർസംസ്ഥാന ബസുകളിൽ മദ്യം, മയക്കുമരുന്ന് എന്നിവ വൻതോതിൽ കേരളത്തിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

## Article Content

കൽപ്പറ്റ: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ അസം നിർമിത വിദേശമദ്യം പിടികൂടി. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിൽ നിന്നാണ് 36 കുപ്പി മദ്യം പിടികൂടിയത്. എന്നാൽ, ഇതിന്‍റെ ഉടമയെ കണ്ടെത്താനായില്ല. രാത്രികാല അന്തർസംസ്ഥാന ബസുകളിൽ മദ്യം, മയക്കുമരുന്ന് എന്നിവ വൻതോതിൽ കേരളത്തിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

തോൽപ്പെട്ടിയിൽ പിടികൂടിയ മദ്യത്തിന്റെ ഉടമയെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 27 ലിറ്റർ മദ്യമാണ് ബാഗിൽ ഉണ്ടായിരുന്നത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്‍റിവ് ഓഫിസർ കെ.എം. ലത്തീഫ്, സി.ഇ.ഒമാരായ സുധീഷ്, വിപിൻകുമാർ, സാലിം, ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68228/assam-made-foreign-liquor-seized-in-leather-case)