---
title: "വ്യാജ വാറ്റുമായി ഒരാളെ അറസ്റ്റ് ചെയ്തു"
english_title: "A man was arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68249/a-man-was-arrested"
published_at: "2022-09-14T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63219f22ecb44_Picsart_22-09-14_14-54-22-342.jpg"
keywords: []
---

# വ്യാജ വാറ്റുമായി ഒരാളെ അറസ്റ്റ് ചെയ്തു

> **Lead Summary:** പയ്യന്നൂർ: എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി എം സജിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിൽ ചാരായവും, വാഷുമായി ഒരാളെ കസ്റ്റഡിലിൽ എടുത്തു.പയ്യന്നൂർ ആലപ്പടമ്പ ചൂരൽ ഒയോളം എന്ന സ്ഥലത്തെ താമസം മാമുനികേളൻ മകൻ പി.വി ഭാസ്കരൻ എന്നയാളെയാണ് 20 ലിറ്റർ വാഷും,800 മില്ലി ചാരായവുമായി അറസ്റ്റ് ചെയ്ത്.

## Article Content

പയ്യന്നൂർ: എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി എം സജിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിൽ ചാരായവും, വാഷുമായി ഒരാളെ കസ്റ്റഡിലിൽ എടുത്തു.പയ്യന്നൂർ ആലപ്പടമ്പ ചൂരൽ ഒയോളം എന്ന സ്ഥലത്തെ താമസം മാമുനികേളൻ മകൻ പി.വി ഭാസ്കരൻ എന്നയാളെയാണ് 20 ലിറ്റർ വാഷും,800 മില്ലി ചാരായവുമായി അറസ്റ്റ് ചെയ്ത്.

ഇയാൾക്കെതിരെ അബ്കാരി കേസ് എടുത്തിട്ടുണ്ട് . പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ വി മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു. കെ വി സന്തോഷ് ,വനിത സിവിൽ എക്സൈസ് ഓഫീസർ എ വി രതിക , ഡ്രൈവർ പ്രദിപൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68249/a-man-was-arrested)