---
title: "യു.പി.ഐ ഇടപാടുകൾക്ക്​ പ്രൊസസിങ്​ ചാർജ്​ ചുമത്താനൊരുങ്ങി ഫോൺ പേ "
english_title: "Procedures of upi in phone pay impose processing charge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6826/procedures-of-upi-in-phone-pay-impose-processing-charge"
published_at: "2021-10-23T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173f1a9e34c8_Screenshot_2021-10-23-16-56-29-94.jpg"
keywords: []
---

# യു.പി.ഐ ഇടപാടുകൾക്ക്​ പ്രൊസസിങ്​ ചാർജ്​ ചുമത്താനൊരുങ്ങി ഫോൺ പേ 

> **Lead Summary:** യു.പി.ഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപേ. ഇടപാടുകൾക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​ മുകളിലുള്ള റീചാർജുകൾക്കാണ്​ പ്രത്യേക ചാർജ്​ ചുമത്തുകയെന്നും ഫോൺപേ അറിയിച്ചു. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്ക്​ പണം ചുമത്തുന്ന ആദ്യത്തെ കമ്പനിയാണ്​ ഫോൺപേ. ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകൾക്ക്​ പണം ചുമത്താൻ ആരംഭിച്ചിട്ടില്ല.

## Article Content

യു.പി.ഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപേ. ഇടപാടുകൾക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​ മുകളിലുള്ള റീചാർജുകൾക്കാണ്​ പ്രത്യേക ചാർജ്​ ചുമത്തുകയെന്നും ഫോൺപേ അറിയിച്ചു. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്ക്​ പണം ചുമത്തുന്ന ആദ്യത്തെ കമ്പനിയാണ്​ ഫോൺപേ. ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകൾക്ക്​ പണം ചുമത്താൻ ആരംഭിച്ചിട്ടില്ല.

ചെറിയ തുകയുടെ ഇടപാടുകൾക്ക്​ ട്രാൻസാക്ഷൻ ചാർജ്​ ചുമത്തി​ല്ലെന്നും ഫോൺപേ അറിയിച്ചു. 50 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്ക്​ ഒരു രൂപയും 100ന്​ മുകളിലുള്ളതിന്​ രണ്ട്​ രൂപയും ചാർജായി ഈടാക്കുമെന്നും ഫോൺപേ വക്​താവ്​ പറഞ്ഞു. 165 കോടി യു.പി.ഐ ഇടപാടുകളാണ്​ ഫോൺപേ സെപ്​റ്റംബറിൽ നടത്തിയത്. ഇന്ത്യയിൽ ആപുകളിലൂടെ നടത്തുന്ന ഇടപാടുകളിൽ 40 ശതമാനവും ഫോൺപേ ഉപയോഗിച്ചാണ്​ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6826/procedures-of-upi-in-phone-pay-impose-processing-charge)