---
title: "ഇരിട്ടി ഉപജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ"
english_title: "Kelakam St. Thomas Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68279/kelakam-st-thomas-higher-secondary-school"
published_at: "2022-09-14T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321b5e7dec40_Picsart_22-09-14_16-30-07-972.jpg"
keywords: []
---

# ഇരിട്ടി ഉപജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

> **Lead Summary:** കേളകം: ഇരിട്ടി ഉപജില്ല കരാട്ടേ മത്സരത്തില്‍ ഇരുപതിൽപരം സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളുമായി മത്സരിച്ച് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോൾ കിരീടം കരസ്ഥമാക്കി.

## Article Content

കേളകം: ഇരിട്ടി ഉപജില്ല കരാട്ടേ മത്സരത്തില്‍ ഇരുപതിൽപരം സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളുമായി മത്സരിച്ച് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോൾ കിരീടം കരസ്ഥമാക്കി.

അണ്ടർ 62 ഹൃഷികേശ് എസ് പവി, അണ്ടർ 50 അലൻ ജെ ജോൺ, അണ്ടർ 52 ആൻ മരിയ വര്‍ഗീസ്, അണ്ടർ 56 അലീന ഏലിയാസ്, അണ്ടർ 44 അല്‍സീറ മേരി എന്നിവര്‍ ഒന്നാം സ്ഥാനവും, അണ്ടർ 54 അലന്‍ എബ്രഹാം, അണ്ടർ 48 അല്‍സീന എലിസബത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സെപ്റ്റംബർ 24 ാം തീയതി മാങ്ങാട്ടുപറമ്പ് വച്ച് നടക്കുന്ന ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനക്കാർ മത്സരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68279/kelakam-st-thomas-higher-secondary-school)