---
title: "കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം"
english_title: "A cow infected with rabies was euthanized at Chitariparam near Koothuparam, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68282/a-cow-infected-with-rabies-was-euthanized-at-chitariparam-near-koothuparam-kannur"
published_at: "2022-09-14T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321baa5828b0_Picsart_22-09-14_16-49-08-177.jpg"
keywords: []
---

# കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പിനടുത്ത ചിറ്റാരിപ്പറമ്പിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം. ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയിലെ ഞാലിൽ ഹൗസിൽ ഇ അരവിന്ദാക്ഷന്റെ പശുവിനെയാണ് ധയാവധത്തിന് വിധേയമാക്കിയത് .

## Article Content

കണ്ണൂർ: കൂത്തുപറമ്പിനടുത്ത ചിറ്റാരിപ്പറമ്പിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം. ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയിലെ ഞാലിൽ ഹൗസിൽ ഇ അരവിന്ദാക്ഷന്റെ പശുവിനെയാണ് ധയാവധത്തിന് വിധേയമാക്കിയത് .

രണ്ടാഴ്ച മുന്നേ പശുവിന്റെ കാലിന് മുറിവേറ്റതിനാൽ വെറ്റിനറി ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് നൽകിയിരുന്നു. ഇന്നലെ മുതൽ പശു ദേഹാസ്വസ്ത്യം പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് സമയം കഴിയുംന്തോറും പശു അക്രമാസക്തമായി മാറുകയാണുണ്ടായത്. അതേസമയം ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ അടുത്ത കാലത്തൊന്നും തന്നെ പേവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനെ തുടർന്ന് ആശങ്കയിലായിരിക്കയാണ് പ്രദേശത്തെ ജനങ്ങൾ. ചിറ്റാരിപ്പറമ്പ് വെറ്റിനറി ഡോക്ടർ ആൽബിൻ വ്യാസ്, മലബാർ റാബിസ് രോഗനിർണയ ലബോറട്ടറിയിലെ ഡോക്ടർ എ ആർ രഞ്ജിനി എന്നീവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലാബ് ടെക്നീഷ്യൻ പി രവീന്ദ്രൻ,വിജയൻ പി വി,ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ വി ശ്രീധരൻ,പി ബിന്ദു, പി എം രാമചന്ദ്രൻ, എ ലീന തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

പശുവുമായി അടുത്ത്‌ ഇടപഴകിയ ഉടമ ഇ അരവിന്ദാക്ഷൻ, അയൽവാസികളായ ഏതാനും പേരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വാക്സിനേഷന് വിധേയരായി. എ ആർ രഞ്ജിനി (മലബാർ റാബിസ് രോഗ നിർണയ ലബോറട്ടറിലെ ഡോക്ടർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68282/a-cow-infected-with-rabies-was-euthanized-at-chitariparam-near-koothuparam-kannur)