---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി."
english_title: "Karikottakari celebrated Hindi Day at St. Thomas UP School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68287/karikottakari-celebrated-hindi-day-at-st-thomas-up-school"
published_at: "2022-09-14T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321bfd762542_InShot_20220914_171914481.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി.

> **Lead Summary:** **കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഹിന്ദി ദിനാചരണം പി.ടി.എ.പ്രസിഡന്റ് കെ.എം. ദേവസ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. മദർ പി.ടി.എ. പ്രസിഡന്റ് ലിജിസാം,അൽഫോൻസ ജോസഫ് ,ദിയ സുനിൽ,സി. ഡീന തോമസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരേയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുഴുവൻ കുട്ടികളും ഹിന്ദി ദിവസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ള ബാഡ്ജ് സ്വന്തം തയ്യാറാക്കി ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.

## Article Content

**കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഹിന്ദി ദിനാചരണം പി.ടി.എ.പ്രസിഡന്റ് കെ.എം. ദേവസ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. മദർ പി.ടി.എ. പ്രസിഡന്റ് ലിജിസാം,അൽഫോൻസ ജോസഫ് ,ദിയ സുനിൽ,സി. ഡീന തോമസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരേയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുഴുവൻ കുട്ടികളും ഹിന്ദി ദിവസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ള ബാഡ്ജ് സ്വന്തം തയ്യാറാക്കി ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.

ഹിന്ദി ദിവസത്തിന് ആശംസകളറിയിച്ചു കൊണ്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ശ്രദ്ധേയമായി. കുട്ടികൾ നേതൃത്വം നൽകിയ ഹിന്ദി ഭാഷയിലുള്ള അസംബ്ലിയും വിവിധ കലാപരിപാടികളും നടന്നു. പരിപാടികൾക്ക് സിസ്റ്റർ ഡീന തോമസ്, സിസ്റ്റർ ലിവി ജോസഫ്, ജിസ് സെബാസ്റ്റ്യൻ, അഞ്ജു മരിയ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68287/karikottakari-celebrated-hindi-day-at-st-thomas-up-school)