---
title: "കാർഷിക വികസന സമിതി യോഗത്തിൽ കേളകം കൃഷി ഓഫീസറെ ആദരിച്ചു"
english_title: "Kelakam Agriculture Officer was honored in the Agriculture Development Committee meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68302/kelakam-agriculture-officer-was-honored-in-the-agriculture-development-committee-meeting"
published_at: "2022-09-14T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321cfd023e8d_InShot_20220914_182731077.jpg"
keywords: []
---

# കാർഷിക വികസന സമിതി യോഗത്തിൽ കേളകം കൃഷി ഓഫീസറെ ആദരിച്ചു

> **Lead Summary:** **കേളകം**: കേളകം ഗ്രാമപഞ്ചായത്ത് കാർഷിക വികസന സമിതി യോഗം പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്റ് സി ടി അനീഷിന്റെ അധ്യക്ഷതയിൽ നടന്നു.കർഷക ദിനത്തിന്റെ അവലോകനം കൃഷി ഓഫീസർ സുനിൽ കെ ജി നടത്തി.

## Article Content

**കേളകം**: കേളകം ഗ്രാമപഞ്ചായത്ത് കാർഷിക വികസന സമിതി യോഗം പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്റ് സി ടി അനീഷിന്റെ അധ്യക്ഷതയിൽ നടന്നു.കർഷക ദിനത്തിന്റെ അവലോകനം കൃഷി ഓഫീസർ സുനിൽ കെ ജി നടത്തി.

ചിങ്ങം 1കർഷക ദിനം മികച്ച രീതിയിൽ ജനപങ്കാളിതത്തോടെ നടത്തിയ കൃഷി ഓഫീസർക്ക് പഞ്ചായത്ത്‌ ഉപഹാരം നൽകി അനുമോദിച്ചു .ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പേരാവൂർ ബ്ലോക്ക്‌ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മൈഥിലി രമണൻ, പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത്‌ മെമ്പർമാർ, വാർഡ് കർഷക സഭ കൺവീനർമാർ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് രാജേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68302/kelakam-agriculture-officer-was-honored-in-the-agriculture-development-committee-meeting)