---
title: "നല്ലതും നാടനും : ആറളം പഞ്ചായത്ത് കുടുംബശ്രീ ഷോപ്പ് ഉദ്ഘാടനം ചെയ്യ്തു"
english_title: "Best and inland: arlam panchayt kudumbasree shop were inaugurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6833/best-and-inland-arlam-panchayt-kudumbasree-shop-were-inaugurated"
published_at: "2021-10-23T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173f539374f4_IMG-20211023-WA0019.jpg"
keywords: []
---

# നല്ലതും നാടനും : ആറളം പഞ്ചായത്ത് കുടുംബശ്രീ ഷോപ്പ് ഉദ്ഘാടനം ചെയ്യ്തു

> **Lead Summary:** കിഴ്‌പ്പള്ളി: കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കീഴ്പ്പള്ളി ടൗണിൽ പഞ്ചായത്ത് പണി കഴിപ്പിച്ച കെട്ടിടത്തിലാണ് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിച്ചു.

## Article Content

കിഴ്‌പ്പള്ളി: കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കീഴ്പ്പള്ളി ടൗണിൽ പഞ്ചായത്ത് പണി കഴിപ്പിച്ച കെട്ടിടത്തിലാണ് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിച്ചു.

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ എം സുർജിത്ത്, ജെസിമോൾ വാഴപ്പള്ളി . ജോസ് അന്ത്യാംകുളം, വത്സ ജോസ് , എൻ ടി റോസമ്മ, റഷീദ് പാനേരി എന്നിവർ സംസാരിച്ചു കുടുംബശ്രീ വൈസ് ചെയർ പേഴ്സൺ ശ്രീജ രവി സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.ജി സന്തോഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6833/best-and-inland-arlam-panchayt-kudumbasree-shop-were-inaugurated)