---
title: "എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ലണ്ടനിലേക്ക്"
english_title: "To Queen Elizabeth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68355/to-queen-elizabeth"
published_at: "2022-09-15T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63226a6772139_02c31b8e70.jpg"
keywords: []
---

# എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ലണ്ടനിലേക്ക്

> **Lead Summary:** **ദില്ലി: **അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. 500 ലോകനേതാക്കളാണ് ചടങ്ങിൽ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടൻ വെസ്‌റ്റ്‌മിനിസ്‌റ്റർ ആബിയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക.

## Article Content

**ദില്ലി: **അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. 500 ലോകനേതാക്കളാണ് ചടങ്ങിൽ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടൻ വെസ്‌റ്റ്‌മിനിസ്‌റ്റർ ആബിയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക.

സെപ്തംബർ 17 മുതൽ 19 വരെയാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ലണ്ടൻ സന്ദർശനം. നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകറും രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സെപ്തംബർ 12ന് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ദുഖാചരണം ഉണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ഭാര്യ ജിൽ, കോമൺവെൽത്ത്‌ രാജ്യനേതാക്കൾ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, ക്യാനഡ, ഫ്രാൻസ്‌, ഇറ്റലി, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജവംശ പ്രതിനിധികളും പങ്കെടുക്കും. റഷ്യ, മ്യാന്മർ, ബലാറസ്‌ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾക്ക്‌ ചടങ്ങിലേക്ക്‌ ക്ഷണമില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68355/to-queen-elizabeth)