---
title: "ഇനി അമിതവേഗവും ഓവർടേക്കിംഗും കണ്ടാൽ ഈ നമ്പറിൽ അറിയിക്കാം ; മത്സര ഓട്ടം തടയാൻ ഇരിട്ടി പോലീസ്"
english_title: "Now if you see over speeding and overtaking you can report on this number"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68436/now-if-you-see-over-speeding-and-overtaking-you-can-report-on-this-number"
published_at: "2022-09-15T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322cf0583beb_220px-Iritty.jpg"
keywords: []
---

# ഇനി അമിതവേഗവും ഓവർടേക്കിംഗും കണ്ടാൽ ഈ നമ്പറിൽ അറിയിക്കാം ; മത്സര ഓട്ടം തടയാൻ ഇരിട്ടി പോലീസ്

> **Lead Summary:** ഇരിട്ടി : സ്വകാര്യ - കെഎസ്ആർടിസിക ളുടെ അപകടകരമായ മത്സര ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ കർശന നടപടിയുമായി ഇരിട്ടി പോലീസ് . സമയക്രമം പാലിക്കാതെയുള്ള മത്സര ഓട്ടം ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തുന്നത് പതി വായതോടെയാണ് പോലീസ് നടപടികൾ ആരംഭിച്ചതെന്ന് ഇരിട്ടി സിഐ കെ.ജെ. ബിനോയി പറഞ്ഞു . ഇനി അമിത വേഗവും ഓവർടേക്കിഗും കണ്ടാൽ ബസ് യാത്രക്കാർക്കോ നാട്ടുകാർക്കോ ദൃശ്യങ്ങൾ മൊബൈലിൽ പകർ ത്തി ഇരിട്ടി പോലീസിനെ 9497987206 എന്ന നമ്പറിൽ അറിയിക്കാം.

## Article Content

ഇരിട്ടി : സ്വകാര്യ - കെഎസ്ആർടിസിക ളുടെ അപകടകരമായ മത്സര ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ കർശന നടപടിയുമായി ഇരിട്ടി പോലീസ് . സമയക്രമം പാലിക്കാതെയുള്ള മത്സര ഓട്ടം ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തുന്നത് പതി വായതോടെയാണ് പോലീസ് നടപടികൾ ആരംഭിച്ചതെന്ന് ഇരിട്ടി സിഐ കെ.ജെ. ബിനോയി പറഞ്ഞു . ഇനി അമിത വേഗവും ഓവർടേക്കിഗും കണ്ടാൽ ബസ് യാത്രക്കാർക്കോ നാട്ടുകാർക്കോ ദൃശ്യങ്ങൾ മൊബൈലിൽ പകർ ത്തി ഇരിട്ടി പോലീസിനെ 9497987206 എന്ന നമ്പറിൽ അറിയിക്കാം.

കഴിഞ്ഞ ദിവസം സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ഡ്രൈവറെ ഇരിട്ടി ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചിരുന്നു . ഡ്രൈവർക്ക് മർദനമേറ്റതോടെ തളിപ്പറമ്പിൽ നിന്നും വീരാജ് പേട്ടയിലേക്കുള്ള കെഎസ്ആ ർടിസിയുടെ സർവീസ് ഇരിട്ടിയിൽ അവസാനിപ്പിച്ചു . ഇതോടെ കർണാടകയിലേക്കുള്ള യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു . ത ളിപ്പറമ്പിൽ നിന്ന് ഇരിട്ടിയിലേക്ക് വന്ന സ്വകാ ര്യ ബസായ ആപ്പിളിലെ ജീവനക്കാരാണ് കെ എസ്ആർടിസി ബസ് ഡ്രൈവർ കാക്കയെ ങ്ങാട് സ്വദേശി എൻ.കെ. പ്രതീജ് കുമാർ ( 43 ) നെ മർദിച്ചത്.

കെഎസ്ആർടിസി ബസിന്റെ പത്ത് മിനിട്ട് മുന്നേ പോകേണ്ട സ്വകാര്യ ബസ് മിക്ക ദിവസങ്ങളിലും കെഎസ്ആർടിസിക്ക് തൊട്ടു മുന്നിലായി സർവീസ് നടത്തുന്നത് ചോദ്യം ചെയ്ത വിരോധമാണ് മർദനത്തിൽ കലാശിച്ചത് . സംഭവത്തിൽ സ്വകാര്യ ബസിലെ ജീവനക്കാരായ സനൂപ് ( 29 ) മുകുന്ദൻ ( 42 ) എന്നിവരെ കോട തി റിമാൻഡ് ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68436/now-if-you-see-over-speeding-and-overtaking-you-can-report-on-this-number)