---
title: "മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ? ഞാൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ട': തുറന്നടിച്ച് ഗവർണർ"
english_title: "Governer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68451/governer"
published_at: "2022-09-15T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322daeef1951_images_(2).jpeg"
keywords: []
---

# മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ? ഞാൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ട': തുറന്നടിച്ച് ഗവർണർ

> **Lead Summary:** **തിരുവനന്തപുരം: **ബന്ധുനിയമനങ്ങളിൽ ഭരണ കക്ഷിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിച്ച് തന്നെ. സർവകലാശാലകളിൽ ഭരണകക്ഷിയുടെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ ആവർത്തിച്ചു. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമായ ആശ്രയമാണ്.

## Article Content

**തിരുവനന്തപുരം: **ബന്ധുനിയമനങ്ങളിൽ ഭരണ കക്ഷിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിച്ച് തന്നെ. സർവകലാശാലകളിൽ ഭരണകക്ഷിയുടെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ ആവർത്തിച്ചു. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമായ ആശ്രയമാണ്.

അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68451/governer)