---
title: "അമ്മക്കൊപ്പം സഞ്ചരിക്കവേ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം"
english_title: " mother and met a tragic end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68455/mother-and-met-a-tragic-end"
published_at: "2022-09-15T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322dda90cee5_Screenshot_20220915-133750.png"
keywords: []
---

# അമ്മക്കൊപ്പം സഞ്ചരിക്കവേ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം : **പാലത്തിൽ നിന്നും സ്കൂട്ടർ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം . അഞ്ചു വയസുള്ള പവിൻ സുനിലാണ് കനാലിൽ വീണ് മരിച്ചത്. അമ്മ ഇരട്ട കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു പോകുമ്പോഴാണ് അപകടം ഉണ്ടായത്. സ്കൂളിലേയ്ക്കു പോകുന്ന വഴിയിൽ ചാനൽ പാലം മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടർ ചാനലിലേക്ക് വീഴുകയായിരുന്നു .

## Article Content

**തിരുവനന്തപുരം : **പാലത്തിൽ നിന്നും സ്കൂട്ടർ കനാലിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം . അഞ്ചു വയസുള്ള പവിൻ സുനിലാണ് കനാലിൽ വീണ് മരിച്ചത്. അമ്മ ഇരട്ട കുട്ടികളെ സ്കൂട്ടറിൽ കൊണ്ടു പോകുമ്പോഴാണ് അപകടം ഉണ്ടായത്. സ്കൂളിലേയ്ക്കു പോകുന്ന വഴിയിൽ ചാനൽ പാലം മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടർ ചാനലിലേക്ക് വീഴുകയായിരുന്നു .

നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംഗ്ഷനിന് സമീപമാണ് അപകടം നടന്നത് . പരിക്കേറ്റ രണ്ടാമത്തെ കുട്ടിയേയും അമ്മ മഞ്ജുവിനെയും തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പവിൻ സുനിലിന്‍റെ മൃതദേഹം പാറശ്ശാല താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68455/mother-and-met-a-tragic-end)