---
title: "നിയമസഭാ കയ്യാങ്കളി കേസിൻ്റെ അടിസ്ഥാനം യുഡിഎഫിന്റെ രാഷ്ട്രീയ പകപോക്കൽ: ഇ പി ജയരാജൻ"
english_title: "Legislature tampering case based on UDF's political vendetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68458/legislature-tampering-case-based-on-udfs-political-vendetta"
published_at: "2022-09-15T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322ddf9d7cc9_Screenshot_2022-09-15-13-39-47-62_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# നിയമസഭാ കയ്യാങ്കളി കേസിൻ്റെ അടിസ്ഥാനം യുഡിഎഫിന്റെ രാഷ്ട്രീയ പകപോക്കൽ: ഇ പി ജയരാജൻ

> **Lead Summary:** നിയമ സഭാ കയ്യാങ്കളി കേസിൻ്റെ അടിസ്ഥാനം അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണന്ന് എൽ.ഡി.എഫ് കൺവീനറും കേസിൽ മൂന്നാം പ്രതിയുമായ ഇ പി ജയരാജൻ. ഒരു ഭരണകക്ഷി ചെയ്യാൻ പാടില്ലാത്ത ക്രൂരമായ കാര്യമാണ് അവിടെ നടന്നത്. ഉമ്മൻചാണ്ടി ഗവൺമെൻ്റ് നിയമസഭയിലെ പല ഭാഗങ്ങും ദൃശ്യങ്ങളിൽ നിന്നും മാറ്റി.

## Article Content

നിയമ സഭാ കയ്യാങ്കളി കേസിൻ്റെ അടിസ്ഥാനം അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണന്ന് എൽ.ഡി.എഫ് കൺവീനറും കേസിൽ മൂന്നാം പ്രതിയുമായ ഇ പി ജയരാജൻ. ഒരു ഭരണകക്ഷി ചെയ്യാൻ പാടില്ലാത്ത ക്രൂരമായ കാര്യമാണ് അവിടെ നടന്നത്. ഉമ്മൻചാണ്ടി ഗവൺമെൻ്റ് നിയമസഭയിലെ പല ഭാഗങ്ങും ദൃശ്യങ്ങളിൽ നിന്നും മാറ്റി.

ഒന്നാമത്തെ കുറ്റവാളികൾ യു ഡി എഫ് എം എൽ എ മാരും, മന്ത്രിമാരുമാണ്. പ്രതിപക്ഷ എംഎൽഎമാർ വരുമ്പോൾ തന്നെ ഭരണപക്ഷ എംഎൽഎമാർ പ്രകോപനം ഉണ്ടാക്കിയിരുന്നുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68458/legislature-tampering-case-based-on-udfs-political-vendetta)