---
title: "45000 രൂപയുടെ 15gm ബ്രൗൺഷുഖറുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ"
english_title: "North Indian arrested with 15gm brown sugar worth Rs 45000"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68492/north-indian-arrested-with-15gm-brown-sugar-worth-rs-45000"
published_at: "2022-09-15T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6323045f17b8a_Picsart_22-09-15_16-18-48-468.jpg"
keywords: []
---

# 45000 രൂപയുടെ 15gm ബ്രൗൺഷുഖറുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ

> **Lead Summary:** 45000 രൂപയുടെ 15gm ബ്രൗൺഷുഖറുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ. പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർവൈശാഖിൻ്റെ നേതൃത്വത്തിൽ ഉള്ള ടീമിൻ്റെ രഹസ്യ നീക്കത്തിൽ ആണ് പ്രതിവലയിൽ ആയത് ഒരാഴ്ചയായി പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.

## Article Content

45000 രൂപയുടെ 15gm ബ്രൗൺഷുഖറുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ. പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർവൈശാഖിൻ്റെ നേതൃത്വത്തിൽ ഉള്ള ടീമിൻ്റെ രഹസ്യ നീക്കത്തിൽ ആണ് പ്രതിവലയിൽ ആയത് ഒരാഴ്ചയായി പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.

സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാകും പയ്യന്നൂർ റെയിഞ്ച് സംഘവും പയ്യന്നൂർ പെരുമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പതിനഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിലായി.പശ്ചിമ ബംഗാൾ മുർഷിദബാദ് സുട്ടി I I താലൂക്കിൽ ദേബിപൂർ ചാന്ദ്ന സ്വദേശി എസ് കെ അലിമുദ്ദിൻ എന്നവരുടെ മകൻ എസ് കെ സാബിർ എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇയാൾക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.പ്രിവൻ്റീവ് ഓഫിസർമാരായ പി വി ശ്രീനിവാസൻ , വി മനോജ്, ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ ടി ഖാലിദ് , എം പി സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി വിജിത്ത് ,എ വി സജിൻ, പി സൂരജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു .ആഴ്ചകളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു പ്രതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68492/north-indian-arrested-with-15gm-brown-sugar-worth-rs-45000)