---
title: "കേരള ദിനേശ് പൊന്നോണം 2022: നറുക്കെടുത്തു"
english_title: "Kerala Dinesh Ponnonam 2022: Draw done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68513/kerala-dinesh-ponnonam-2022-draw-done"
published_at: "2022-09-15T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6323189b9e2c5_PRD_5471.jpg"
keywords: []
---

# കേരള ദിനേശ് പൊന്നോണം 2022: നറുക്കെടുത്തു

> **Lead Summary:** **കണ്ണൂർ : **കേരള ദിനേശ് ഓണം വിപണന മേളയുടെ സമ്മാന പദ്ധതി കൂപ്പൺ നറുക്കെടുത്തു. ഒന്നാം സമ്മാനമായ നാല് ഗ്രാം സ്വർണത്തിന് പി വി ഭാസ്‌കരൻ (നമ്പർ 1624) അർഹനായി. രണ്ടാം സമ്മാനമായ ഓവൻ കൃഷ്ണകുമാരിക്കാണ് (നമ്പർ 8850). മൂന്നാം സമ്മാനമായ മിക്സർ ഗ്രൈന്ററിന് ദേവദത്ത് (നമ്പർ 5713) അർഹനായി. ദിനേശിന്റെ പയ്യാമ്പലം കേന്ദ്രസംഘം ഡിപ്പോയിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ നറുക്കെടുത്തു.

## Article Content

**കണ്ണൂർ : **കേരള ദിനേശ് ഓണം വിപണന മേളയുടെ സമ്മാന പദ്ധതി കൂപ്പൺ നറുക്കെടുത്തു. ഒന്നാം സമ്മാനമായ നാല് ഗ്രാം സ്വർണത്തിന് പി വി ഭാസ്‌കരൻ (നമ്പർ 1624) അർഹനായി. രണ്ടാം സമ്മാനമായ ഓവൻ കൃഷ്ണകുമാരിക്കാണ് (നമ്പർ 8850). മൂന്നാം സമ്മാനമായ മിക്സർ ഗ്രൈന്ററിന് ദേവദത്ത് (നമ്പർ 5713) അർഹനായി. ദിനേശിന്റെ പയ്യാമ്പലം കേന്ദ്രസംഘം ഡിപ്പോയിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ നറുക്കെടുത്തു.

സിനിമാ സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയായി. ദിനേശ്്ചെയർമാൻ എം കെ ദിനേഷ്ബാബു അധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് മാനേജർ എം സന്തോഷ് കുമാർ, അജയൻ അടാട്ട്, അനീഷ് രാജു, എം പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68513/kerala-dinesh-ponnonam-2022-draw-done)